Marakkar arabi kadalinte simham featured image

കൊറോണ കാരണം മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മരക്കാർ അറബികടലിന്റെ സിംഹം ഒടുവിൽ തീയേറ്റർകളിൽ എത്തി. റിലീസ് ദിവസം അർദ്ധരാത്രി തുടങ്ങിയ ഫാൻസ്‌ ഷോ മുതൽ ചിത്രതിന് ലഭിക്കുന്നത് പ്രതീക്ഷ കാത്തില്ല എന്ന അഭിപ്രായം ആണ്. സത്യത്തിൽ മരക്കാറിന് എവിടെയാണ് പിഴച്ചത്?

Spoiler alert ചിത്രം കണ്ടവർ മാത്രം ബാക്കി വായിക്കുക.

1) ഇത് റിലീസിനു മുൻപ് പ്രിയദർശനും, മോഹൻലാലും പറഞ്ഞ പോലെ ഒരു മാസ്സ് പടം അല്ല ഇമോഷണൽ ഡ്രാമ ആണ്, പക്ഷെ ചിത്രം ഒരിക്കൽ പോലും ഇമോഷണലി പ്രേക്ഷകനുമായി കണക്ട് ആകുന്നില്ല. ഇ ഒരു കണക്ഷൻ നഷ്ടമാകുന്നത് ചിത്രത്തിലെ സംഭാഷണങ്ങളിലെ പോരായിമയും, ബിജിഎം പോരായിമയും ആണ്. സുഹാസിനിയുടെ മരണം, ചിന്നാലി, കീർത്തി, അതുപോലെ അർജുൻ ഇവരുടെ ഒന്നും മരണം പ്രേക്ഷകനിൽ ഒരു ഇമ്പാക്റ്റും ഉണ്ടാകുന്നില്ല. ഇവിടെ ആണ് പഴശ്ശിരാജയിൽ മനോജ്‌ കെ ജയന്റെ മരണം പ്രേക്ഷകനെ എങ്ങനെ സ്വാധീനിച്ചു എന്നു നോക്കേണ്ടത്.

2) നമ്മളെ കൊണ്ട് കൈ അടിപികുന്ന സീനുകൾ ഇത്രേ ഉള്ളോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയി പോയി. പ്രണവ് സുരേഷ് കൃഷ്ണയെ കൊലപെടുത്തുന്ന സീൻ, വൗ factor ആകേണ്ട ഒരു സീൻ ബിജിഎം ബ്ലാൻഡ് ആയി പോയത് കൊണ്ട് മാത്രം ചുമ്മാ ഒരു സീൻ ആയി. അത്പോലെ തന്നെ പ്രണവ് അരി മോഷ്ടിക്കുന്ന സീൻ അതും ബിജിഎം ബ്ലാൻഡ് ആയി കൊണ്ട് നോർമൽ ട്രീറ്റ്മെന്റ് ആണ് സീൻ ലഭിച്ചത്.ട്രൈലെർ കേട്ട ബിജിഎം ആകെ 3 സന്ദര്ഭങ്ങളിൽ മാത്രം ആണ് വന്നിരിക്കുന്നത്. റിയലിസ്റ്റിക് ആയിട്ട് കഥ പറയുന്നത് കൊണ്ട് തന്നെ ബഹുബലിയിൽ കണ്ടപോലെ പന വളച്ച് ഉള്ള ചാട്ടം ഒന്നും ഒരിക്കലും പ്രതീക്ഷിക്കാൻ പാടില്ല.

3) ആവിശ്യത്തിനും അനാവശ്യത്തിനും കഥാപാത്രങ്ങളെ കുത്തി നിറചിരിക്കുക ആണ് ചിത്രത്തിൽ. Innocent, mamokkoya തുടങ്ങിയവർ അവതരിപ്പിച്ച characters ഇല്ലെങ്കിലും പടത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. Duel ക്ലൈമാക്സ്‌ ആവിശ്യയ്കഥ ഇല്ലായിരുന്നു, യുദ്ധാവസാനത്തോടെ പടം end ചെയ്യാമായിരുന്നു. ഫസ്റ്റ് ഹാഫിൽ ചിലയിടത് സീനുകൾ തമ്മിൽ ബന്ധം ഇല്ലാതെ പോകുന്നതും,

3 മണിക്കൂറിനു മുകളിൽ ഉള്ള പടം trim ചെയ്യാതെ പോയതും എഡിറ്റിംഗ് പോരായിമ തന്നെയാണ്.

ഓടിയനും മാമാങ്കത്തിനും താഴെ ആണോ മരക്കാർ????

ഒരിക്കലും അല്ല, മരക്കാർ കാണാത്തവർ ആണ് ഇതിനെ ഓടിയനും മാമാങ്കം ആയിട്ട് compare ചെയുന്നത്. ഇ ചിത്രം കണ്ട മമ്മൂട്ടി ഫാൻസ്‌ പോലും മരക്കാർ മാമാങ്കം ആയിട്ട് compare ചെയ്യില്ല. മരക്കാർ ഒരു ബെഞ്ച്മാർക്ക്‌ തനെയാണ്, ഇതുവരെ മലയാളത്തിൽ ഇങ്ങനെ ഒരു ചിത്രം സംഭവിച്ചിട്ടില്ല. ഇ ചിത്രം കണ്ടവർ ആരും തന്നെ vfx നാഷണൽ അവാർഡ് കൊടുത്തതിനെ വിമർശിക്കില്ല. ഒരു മലയാളം പടം തന്നെയാണോ ഇത് എന്ന് നമ്മൾ സംശയിച്ചു പോകും. Vfx ആൻഡ് cinematography ആണ് ചിത്രത്തിന്റെ നട്ടെല്. തിരു ഒരുകിയിരിക്കുന്ന ഫ്രെയിംസ് എല്ലാം അത്രമേൽ മനോഹരമായിരുന്നു.

ഹൈപ്പ് ചിത്രത്തെ ബാധിച്ചോ???

ഹൈപ്പ് ആണ് ഇ ചിത്രത്തിന് ഇത്ര മാത്രം നെഗറ്റീവ് റിവ്യൂസ് വരാൻ കാരണം. മോഹൻലാൽ എന്ന നടന്റെ അമാനുഷികത കാണാൻ വന്ന പ്രേക്ഷന് നിരാശ മാത്രമേ ലഭിച്ചൊളു, ഒരു മാസ്സ് പടത്തിന്റെ ഹൈപ്പ് ആയിരുന്നു അണിയറ പ്രവർത്തകർ ചിത്രത്തിന് കൊടുത്തത്. Business സ്റ്റാറ്റർജി ആകാം അണിയറകാരെ അങ്ങനെ ചെയ്യിപ്പിച്ചത്. പക്ഷെ അ ഹൈപ്പ് ഉള്ള മാസ്സ് ഒന്നും ചിത്രത്തിൽ ഇല്ല. ഇപ്പോൾ നെഗറ്റീവ് റിവ്യൂസ് കണ്ട് പോകുന്ന പ്രേക്ഷകർക്കു ചിത്രം ഇഷ്ടപ്പെടുന്നും ഉണ്ട്. അപ്പോൾ ചിത്രത്തിന്റെ മാർക്കറ്റിംഗ് തന്നെയാണ് ഒരു പരുതി വരെ ഇങ്ങനെ നെഗറ്റീവ് റിവ്യൂസ് വരാൻ കാരണം.

ഇനി മരക്കാറിന്റെ ഭാവി എന്ത്????

പ്രിയദർശനെ കുറ്റം പറയുന്നവർ ചിത്രത്തിലെ എംജി ശ്രീകുമാർ പാടിയിരിക്കുന്ന പാടിന്റെ ചിത്രീകരണം നോക്കിയാൽ മതി, പുള്ളിയുടെ മേക്കിങ് ഇപ്പോളും ക്ലാസ്സ്‌ ആണ്.

Ott റിലീസ് ശേഷം ധാരാളം പോസറ്റീവ് റിവ്യൂസ് ചിത്രത്തിന് വരും,ഇപ്പോൾ ക്യാഷ് കൊണ്ട് കളയേണ്ട എന്ന് വിചാരിക്കുന്നവർ അന്ന് പറയും ഇത് തിയേറ്റർ കണ്ടാൽ ക്യാഷ് പോകുന്ന ചിത്രം അല്ലായിരുന്നു എന്ന്. മരക്കാർ ഒരിക്കലും ഒരു മോശം ചിത്രം അല്ല, എന്നാൽ എല്ലാം തികഞ്ഞ ഒരു ക്ലാസ്സ്‌ ചിത്രവും അല്ല. പക്ഷെ മരക്കാർ visuals ആൻഡ് മേക്കിങ്ങിൽ മലയാളത്തിൽ ഇതിന് മുൻപ് സംഭവിച്ചിട്ട് ഇല്ലാത്ത ഒരു ചിത്രം തന്നെയാണ്.

#MollyWood #Movies #HistoricDramaMovie #MohanlalMovie #PriyadarshanMovie #MarakkarMovieReview #PeoplesReview #MassReview