ഒരു പിടി മികച്ച താരങ്ങളെ മുന്നിൽ നിർത്തി കൊണ്ട് പുതുമുഖമായ തരുൻ മൂർത്തി സംവിധാനം ചെയ്ത ചിത്രം ആണ് ഓപ്പറേഷൻ ജാവ. വളരെ പ്രോമിസിങ് ആയ ടീസറും ട്രെയ്ലറും ആദ്യ ദിനം തന്നെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിക്കുന്നതിൽ പങ്കുണ്ട്.

ഡിഗ്രി പഠനം കഴിഞ് ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരേ സൈബർ സെൽ അവരുടെ കേസുകൾക്ക് ഹെൽപ്പിന് വേണ്ടി ഉപയോഗിക്കുന്നതും, അവർ കൈകാര്യം ചെയ്യുന്ന കേരളത്തിൽ നടന്ന യഥാർത്ഥ കേസുകളും ആണ് സിനിമയിൽ ത്രില്ലിംഗ് മൂഡിൽ പറഞ്ഞു പോകുന്നത്. കൊലപാതകം, പണത്തട്ടിപ്പ്, പൈറസി തുടങ്ങി എല്ലാ തരം കേസുകളിലും ഉള്ള എങ്കിലും ആരും ശ്രദ്ധിക്കാത്ത സൈബർ സെല്ലിന്റെ ഭാഗം ഭംഗിയായി തന്നെ സ്ക്രീനിൽ കാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഫ്രഷ് ആയ വേഗത്തിൽ ഉള്ള സ്റ്റോറി ടെല്ലിങ്ങും കയ്യടക്കമുള്ള മേകിങ് ക്വളിറ്റിയും താരങ്ങളുടെ മികച്ച പ്രകടനങ്ങളും സിനിമയുടെ പോസിറ്റീവ് വശങ്ങൾ ആണ്.

പ്രധാനമായും കേരളത്തിൽ നടന്ന 3 കേസുകളെ പറ്റി പറയുന്നതിനോടൊപ്പം സൈബർ ലോകത്ത് ആളുകൾക്ക് വേണ്ട ബേസിക്ക് അറിവുകളെ പറ്റി ഒരു സീൻ കൊണ്ടോ ഡയലോഗ് കൊണ്ടോ കവർ ചെയ്യാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.

ബാലുവിന്റെയും ലുക്ക്മാന്റേയും പ്രകടനങ്ങൾ തന്നെയാണ് സിനിമയിൽ മികച്ചു നിൽക്കുന്നത്. രണ്ടു പേരുടെയും ഇമോഷണൽ സീനുകൾക്ക് ഒക്കെ ഗംഭീരമായി തന്നെ തോന്നി.
വിനായകൻ, ഷൈൻ ടോം, ഇർഷാദ്,ബിനു പപ്പു, പ്രശാന്ത്,ധന്യ തുടങ്ങി പോലീസ് ഓഫീസേഴ്‌സ് ആയി വന്നവർ അടക്കം അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.

ജെക്സ് ബിജോയുടെ ബാക്‌ഗ്രൗണ്ട് മ്യൂസിക്ക് സിനിമക്ക് ത്രിലിംഗ് മൂഡ് നിലനിർത്താൻ വലിയ രീതിക്ക് തന്നെ ഗുണം ചെയ്തിട്ടുണ്ട്. വിഷ്ണു ഗോവിന്ദ് – ശ്രീ ശങ്കർ ടീമിന്റെ സൗണ്ട് ഡിസൈനിങ്ങും ഫൈസ് സിദ്ധിക്കിന്റെ ക്യാമറ വർക്കും നിഷാദിന്റെ സ്പീഡി എഡിറ്റിംഗും സിനിമയെ ഒരു ഗംഭീര ട്രീറ്റ് ആക്കി നിർത്തുന്നുണ്ട്.

സ്ലോ പേസ്ൽ ആദ്യ കേസ് തുടങ്ങി പതിയെ ട്രാക്കിൽ കേറുന്ന ആദ്യ പകുതിയും തുടക്കം തൊട്ടേ ത്രില്ലിംഗ് മൂഡ് നൽകുന്ന രണ്ടാം പകുതിയും മികച്ചൊരു ക്ലൈമാക്‌സും പൈസ മുടക്കുന്ന ഒരാൾക്ക് സിനിമ നൽകുന്നുണ്ട്. തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട മേകിങ് ക്വളിറ്റിയും മികച്ച മ്യൂസിക് – സൗണ്ട് ഡിപാർട്മെന്റും കൊണ്ട് തിയേറ്ററിൽ നിന്ന് തന്നെ കാണാൻ സിനിമ പ്രേരിപ്പിക്കുന്നുണ്ട്.

സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ മറ്റൊരു വലിയ വിഭാഗത്തെ കൂടി റെപ്രെസെന്റ് ചെയ്ത് കൊണ്ട് അവസാനിപ്പിക്കുന്നിടത്ത് സിനിമക്ക് മികച്ച കയ്യടി വീഴുന്നുണ്ട്.

#

#OperationJavaReview