ഖാലിദ് റഹ്മാന്റെ ചിത്രം എന്ന നിലയിലും വളരെ മികച്ച ഒരു ട്രയ്ലറിന്റെ ബലത്തിലും കാത്തിരുന്ന ചിത്രം ആണ് Love.

ഒരു ദിവസം ഒരു ഫ്ലാറ്റിൽ 4 പേരുടെ ഇടയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചെറിയ ദൈർഘ്യം കൊണ്ട് സംവിധായകൻ പറയാൻ ഉദ്ദേശിച്ചിട്ടുള്ളത്.സംവിധായകന്റെ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി തീർത്തും ത്രില്ലർ സ്വഭാവം ഉള്ള ചിത്രം ആയാണ് സിനിമ ചെയ്തിരിക്കുന്നത്. ദൈർഘ്യകുറവും കയ്യടക്കമുള്ള അവതരണവും സിനിമയെ മികച്ചതാക്കി നിർത്തുന്നു.

അഭിനേതാക്കളുടെ പ്രകടനങ്ങളിൽ ഗോകുലൻ എന്ന നടന്റെ മികച്ച പ്രകടനം തന്നെ സിനിമയിൽ കാണാം.സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് തന്നെ ഗോകുലന്റെ റോൾ ആണ്. ഷൈൻ ടോം ടെൻഷനും പ്രശ്നങ്ങളും കൊണ്ട് ഡിസ്റ്റർബ്‌ഡ്‌ ആയ വേഷം കൈവിട്ട് പോകാതെ തന്നെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. രജിഷ വിജയനും സുധി കോപ്പയും തനിക്ക് കിട്ടിയ റോൾ നന്നാക്കിയിട്ടുണ്ട്.

ക്യാമറമാന്റെയും എഡിറ്ററുടെയും കയ്യൊപ്പ് ഉള്ള സീനുകളിൽ നിന്ന് തുടങ്ങുന്ന ചിത്രത്തിന് മ്യൂസിക്ക് ചെയ്ത വിഭാഗവും കയ്യടി അർഹിക്കുന്നുണ്ട്. ഒരു ത്രില്ലർ സ്വഭാവം ഉള്ള സിനിമക്ക് യോജിച്ച ക്യാമറവർക്കും എഡിറ്റിംഗും മ്യൂസിക്കും സിനിമയുടെ പോസിറ്റീവ് തന്നെയാണ്.

സംവിധായകന്റെ മുൻ സിനിമകളെ അപേക്ഷിച്ച് പ്രതീക്ഷ കുറച് കാണേണ്ട ഒരു പരീക്ഷണചിത്രം ആണ് ‘Love’ . ക്ലൈമാക്സിൽ ഉണ്ടാകുന്ന കാൻഫ്യൂഷനിങ് ഒക്കെ സിനിമയുടെ തൃപ്തിയിൽ നല്ല നിലക്ക് ബാധിക്കാനും സാധ്യത ഉണ്ട്.

ആകെ മൊത്തം ബോറടി ഇല്ലത്ത ഒരു പരീക്ഷണചിത്രം എന്ന നിലയിൽ ഇഷ്ട്ടപ്പെട്ട ഒരു ചിത്രം.

#LoveMalayalamMovieReview #LoveReview