കാൽ പന്തുകളിയുടെ സൗന്ദര്യത്തെ അവാഹിച്ചെടുത്ത് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം അതേ സംവിധായകന് ഒപ്പം ജയസൂര്യ വീണ്ടും എത്തുന്ന ചിത്രം ആണ് വെള്ളം.

നാട്ടിലെ ഏറ്റവും വലിയ കുടിയനായ ഒരു യുവാവിന്റെ ജീവിതം. അത് മൂലം അവനുണ്ടാകുന്ന, കുടുംബത്തിന് ഉണ്ടാകുന്ന , സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള അയാളുടെ ശ്രമങ്ങളും ആണ് ഈ സിനിമയിലൂടെ സംവിധായകൻ പറയുന്നത്. കാണുന്നവരെ മടുപ്പിക്കുന്ന സരോപദേശങ്ങളുടെ കെട്ട് പൊട്ടിക്കാത്ത അവതരണ രീതി  സിനിമക്ക് മികച്ച മുതൽകൂട്ട് ആവുന്നുണ്ട്.

മദ്യപാനത്തിന്റെ ഏറ്റവും മോശം വശത്തിന്റെ എക്സ്‌ട്രീം ലെവൽ തുറന്ന് കാണിക്കുന്ന ചിത്രം, മലയാളത്തിൽ മുൻപ് ഈ വിഷയം പ്രമേയം ആക്കിയിട്ടുള്ള ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാക്കുന്നത് ജയസൂര്യ എന്ന നടന്റെ മികവുറ്റ പെർഫോമൻസ് കൊണ്ട് തന്നെയാണ്. നമ്മുടെ നാട്ടിലോ അല്ലെങ്കിൽ കുടുംബത്തിലോ കാണാൻ സാധിക്കുന്ന ‘Waterman’ന്റെ നേർ രൂപം തന്നെയാണ് ജയസൂര്യയുടെ മുരളി എന്ന കഥാപാത്രം. അദ്ദേഹത്തിന് മാത്രം കഴിയുന്ന അല്ലെങ്കിൽ മറ്റുള്ള നടന്മാർ സമ്മതം മൂളാൻ സാധ്യതയില്ലാത്ത പല സീനുകളും അദ്ദേഹം വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട്.

സംയുക്ത തന്റെ വേഷം ഗംഭീരമായി തന്നെ ചെയ്തപ്പോൾ കൂടെയുള്ള ചെറുതും വലുതും ആയ വേഷം ചെയ്തവർ അവരുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

ടൈറ്റിൽ പ്രെസെന്റഷനിൽ നിന്ന് തന്നെ തുടങ്ങുന്ന സിനിമയുടെ മനോഹാരിത പിന്നീട് അങ്ങോട്ട് രണ്ടര മണിക്കൂർ നീണ്ടിട്ടും ഒട്ടും ചോർന്നു പോകാതെ തന്നെ സ്ക്രീനിലേക്ക് എത്തിച്ച സംവിധായകനും വിശ്വലൈസെഷൻ ഗംഭീരമാക്കിയ ക്യാമറമാനും ബിജിബാലിന്റെ സംഗീതവും സൗണ്ട് മിക്സിങ് ഡിപാർട്മെന്റ് കൈകാര്യം ചെയ്‌ത ടീമും മികച്ച കയ്യടി അർഹിക്കുന്നുണ്ട്.

ഭയങ്കരമായി ഇമോഷ്ണലി കണക്റ്റ് ചെയ്യുന്ന സിനിമ വളരെ കാലങ്ങൾക്ക് ശേഷം മലയാളസിനിമക്ക് കിട്ടിയ മികച്ച ഒരു തുടക്കം തന്നെയാണ്.

തിയേറ്ററിൽ നിന്ന് തന്നെ എല്ലാവരും കാണാൻ ശ്രമിക്കുക.

#VellamReview