നീണ്ട പത്തുമാസം ആരവങ്ങളും ആഘോഷവും ഒന്നും ഇല്ലാത് അടഞ്ഞു കിടന്നിരുന്ന സിനിമ കൊട്ടകളെ വീണ്ടും ആഘോഷങ്ങളിലും ആരവങ്ങളിലും നിറക്കാൻ വേണ്ടി ഇളയദളപതി വിജയുടെ മാസ്റ്റർ നമ്മുക് മുൻപിൽ സിനിമ കോട്ടയുടെ വാതിലുകൾ വീണ്ടും തുറന്നിരിക്കുന്നു . സിനിമ എന്ന വികാരം വേറും 5 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിലേക് നമ്മളെ വലിച്ച അടിപിച്ചപ്പോൾ ഇ 10 മാസം നമ്മൾ ആഗഹിച്ചത് എന്നെകിലും നമ്മുടെ തിയേറ്റർ ഒന്ന് തുറന്നിരിന്നുനെക്കിൽ എന്നായിരുന്നു . അങ്ങനെ നമ്മുടെ നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച കൊണ്ടാണ് മാസ്റ്റർ വീണ്ടും നമ്മുടെ മുൻപിൽ എത്തിയത് . വിജയ് എന്ന നടൻ സിനിമയിൽ എന്നും ഒരു രെക്ഷകെന്റെ റോൾ ആയിരുന്നു നമ്മക്ക് പരിചയം , കാലത്തിന്റെ കാവ്യാ നീതിപോലെ വീണ്ടും സിനിമ ഇൻഡസ്ടറിയുടെ രക്ഷകനായി വീണ്ടും അ മനുഷ്യൻ തന്നെ വേണ്ടി വന്നു . ഇന്നലെ നമ്മുടെ തിയേറ്ററുകളുടെ മുൻപിൽ കണ്ട തിരക്‌ അതിനെ സാധുകരിക്കുന്നതായിരുന്നു .

Theatre List – Kerala

മാസ്റ്റർ എന്ന് പറഞ്ഞാൽ നമ്മൾ എന്താണ് വിജയ് പടത്തിൽ നിന്നും പതീക്ഷിക്കുന്നത് അത് 100 % പ്രേക്ഷകന് തിരിച്ചു നൽകുന്നു . വിജയുടെ effortless പെർഫോമൻസ്, അതോടൊപ്പം വിജയ് സേതുപതിയുടെ മാരക വില്ലനിസം , അനിരുദ്ധിന്റെ മ്യൂസിക്‌സൽ ട്രീറ്റ് , ലോകേഷ് കനകരാജിന്റെ കിടു മേക്കിങ് ഇത് എല്ലാം കൂടെ ഉള്ള ഒരു സൂപ്പർ പാക്കേജ് ആണ് മാസ്റ്റർ . ജെഡി എന്ന അധ്യാപകനായി വിജയും ഭവാനി എന്ന കഥാപാത്രമായി വിജയ് സേതുപതിയും തമ്മിൽ ഉള്ള പോരാണ് മാസ്റ്റർ . ലോകേഷ് കനകരാജ് വിജയ് എന്ന നടന്റെ crowdpuller എബിലിറ്റി മാക്സിമം ചുഷണം ചെയ്തിട്ട് ഉണ്ട് . ലോകേഷിന്റെ കൈദിയിലെ പോലെ താനെ അതി ക്രൂരനായ വില്ലൻ കഥാപാത്രമാണ് ഭവാനി എന്നുള്ളതും . അടുത്ത കാലത്തൊന്നും ഇത്രക് കണ്ണിൽ ചോരയില്ലാത്ത ഒരു വില്ലനെ കണ്ടിട്ട് ഇല്ല .

അനിരുദ്ധിന്റെ മ്യൂസിക് ചിത്രത്തിന്റെ ടോട്ടൽ മൂഡിന് നൽകുന്ന പിന്തുണ ചെറുത് അല്ല . സ്റ്റണ്ട് സിൽവയുടെ fight ബ്ലോക്‌സ് എല്ലാം തന്നെ മികച്ചതായിരുന്നു , അതോടൊപ്പം തന്നെ സത്യൻ സൂര്യന്റെ cinematography ഒരു ഫെസ്റ്റിവൽ മൂഡ് ചിരിത്രത്തിന് ഉതകുന്നത് ആയിരുന്നു നൈറ്റ് ഷോട്ട് എല്ലാം തന്നെ കിടു .

സെക്കന്റ് ഹാഫ് കുറച്ചു ട്രിം ചെയ്തിരുന്നു എങ്കിൽ ചിത്രത്തിന്റെ ഇടക് ഉള്ള ലാഗ്‌ കുറക്കാമായിരുന്നു എന്ന് തോന്നി . മാസ്റ്റർ ഒരിക്കലും നിങ്ങൾക് ഒരു നിരാശ സമ്മാനിക്കില്ല മറിച്ചു ഇത്ര നാൾ നമ്മൾ മനസ്സിൽ കണ്ടുകൊണ്ടിരുന്ന അ ആഘോഷമേളങ്ങളിലേക് നമ്മളെ പിടിച്ചു കൊണ്ട് പോകും . ക്യാഷിനു വേണ്ടി OTT കൊടുക്കാത് തിയേറ്ററിൽ പ്രേക്ഷകന് മുൻപിൽ തന്നെ കൊണ്ട് തന്ന മാസ്റ്റർ ടീമിന് ഒരു ബിഗ് സല്യൂട്ട്

#LokeshKanagarajMasterMovie #MasterMalayalamReview #MasterReview #VijayMasterMovie