ലില്ലി എന്ന മൂവിക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ജേണറിൽ പെടുന്ന ചിത്രം ആണ് അന്വേഷണം. നല്ലൊരു ടൈറ്റിൽ പ്രെസെന്റഷനിലൂടെ ആരംഭിക്കുന്ന ചിത്രം തുടക്കത്തിലേ ത്രില്ലർ രൂപത്തിലേക്ക് മാറുന്നുണ്ട്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന സിനിമയേക്കാൾ പ്രാധാന്യമുള്ള വിഷയങ്ങൾ ഉള്ള ഫാമിലി എലമെന്റ്സ് ചേർത്ത് ഫാമിലി ഡ്രാമ ആയിട്ടാണ് സംവിധായകൻ കഥ പറയാൻ ശ്രമിച്ചിട്ടുള്ളത്.

കാലിക പ്രസക്തി ഉള്ള വിഷയങ്ങളിൽ കൂടി ഒക്കെ സിനിമ സഞ്ചരിക്കുമ്പോഴും അത് പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്യുന്ന രീതിയിൽ എത്തിക്കാൻ സംവിധായകന് കഴിയാതെ വരുന്നത് സിനിമയുടെ ആകെത്തുകയിൽ ഉള്ള ഔട്ട്പുട്ടിനെ ബാധിക്കുന്നുണ്ട്. എങ്കിൽ കൂടി ഒരു ഫാമിലി ഇമോഷണൽ ഡ്രാമ എന്ന നിലയിൽ സിനിമ മികവ് പുലർത്തുന്നുണ്ട്. നല്ല രീതിക്ക് ത്രില്ലിങ് നൽകുന്ന ആദ്യ പകുതിയും പെര്ഫോമെൻസിൽ മികച്ചു നിൽക്കുന്ന ഡീസന്റ് ആയ രണ്ടാം പകുതിയും.

സ്ക്രീൻ സ്പേസ് കുറവ് ആണെങ്കിൽ കൂടി ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെ കാണാം. സ്റ്റയർകേസ് സീൻ ഒക്കെ ഗംഭീരമാക്കിയിട്ടുണ്ട്. ലിയോണ,ലെന,ശ്രുതി,
നന്ദു,ശ്രീകാന്ത് മുരളി,വിജയ്‌ ബാബു,ലാൽ തുടങ്ങിയവരുടെ ഒക്കെ ടോപ്പ് പെർഫോമൻസ് സിനിമയുടെ നട്ടെല്ല് ആയി നിൽക്കുന്നുണ്ട്.

ജയ്ക്‌സ് ബിജോയ് ചെയ്ത BGM സിനിമക്ക് വേണ്ട രീതിയിൽ മികവ് പുലർത്തുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറയും അപ്പുവിന്റെ എഡിറ്റിംഗും നന്നായി വന്നിട്ടുണ്ട്.

സിനിമ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വലിയ രീതിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ത്രില്ലർ എന്ന നിലയിൽ സമീപിക്കാതെ കാണാൻ ശ്രമിച്ചാൽ നിരാശപ്പെടുത്തില്ല.

#AnveshanamReview