ഒമർ ലുലു എന്നു കേൾക്കുമ്പോ സാധാ ഒരു സിനിമാസ്വാദകൻ ചിന്തിക്കുന്ന കാര്യങ്ങൾ ഒക്കെ ഉൾപെടുത്തിയിട്ടുള്ള ഒരു കളർഫുൾ എന്റർടൈണർ.

ജോലിയൊന്നും ആവാത്ത ഇയ്യോ എന്ന ചെറുപ്പക്കാരന് പെട്ടെന്ന് ഒരു കല്യാണം കഴിക്കേണ്ടി വരുന്നതും തുടർന്ന് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ഒക്കെയാണ് അഡൽട്ട് കോമഡി ജേണറിൽ സംവിധായകൻ പറയാൻ ശ്രമിച്ചിട്ടുള്ളത്. സംവിധായകന്റെ ശൈലിക്കൊത്ത മോശമല്ലാത്ത ഒരു അനുഭവം തരാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.
സംവിധായകന്റെ മുൻ സിനിമകളിലെ ചില സീനുകളും പാട്ടുകളും ഒകെ വീണ്ടും സിനിമയിൽ കാണിച്ചിട്ടുണ്ട് എങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള മൂടിനെ ബാധിക്കുന്നില്ല.

പെർഫോമെൻസിൽ അരുണും നിക്കിയും മികച്ചതാക്കിയെങ്കിലും സിനിമയുടെ ലൈഫ് തന്നെ മുകേഷ്,ഇന്നസെന്റ് ഉർവശി തുടങ്ങിയവരുടെ പെർഫോമൻസ് തന്നെയാണ്. ധർമജൻ,ഹരീഷ് കണാരൻ, സലിം കുമാർ, സാബുമോൻ, മിഷേൽ🤗😊 ഒക്കെ അവരുടെ വേഷം നന്നാക്കിയിട്ടുണ്ട്.

ഗോപി സുന്ദറിന്റെ ഗാനങ്ങൾ എല്ലാം സിനിമക്ക് ഒരു സെലിബ്രേഷൻ മൂഡ് ക്രിയേറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.നല്ല റിച് കളർ ടോണോട് കൂടിയ ക്യാമറയും എഡിറ്റിംഗും നന്നയിട്ടുണ്ട്

സിനിമ ലക്ഷ്യം വെക്കുന്ന ടാർജറ്റഡ് ഓഡിയൻസിന് കണ്ടിരിക്കാവുന്ന എന്റർടൈനർ എന്ന നിലയിൽ തൃപ്തി നൽകിയ ചിത്രം.