ദൃശ്യം

മലയാള സിനിമയുടെ മാർക്കറ്റ് എന്താണെന്നു കാട്ടി തന്ന ചിത്രം . ശക്തമായ തിരക്കഥ തന്നെ ആയിരുന്നു ദൃശ്യത്തിന്റെ ആത്മാവ് ,എല്ലാം കൊണ്ടും പ്രേക്ഷനെ തൃപ്‌തിപ്പെടുത്തിയ ചിത്രം .ഇ പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം .

മുന്നറിയിപ്

ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സി കെ രാഘവൻ എന്ന കഥാപാത്രം ജീവിക്കുന്നുണ്ട് , അത് തന്നെയാണ് മുന്നറിയിപ്പിനെ ഇ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളുടെ നിരയിൽ നിർത്തുന്നതും . വേണുവിന്റെ മികച്ച സംവിധാനവും ,മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രവും.

മുംബൈ പോലീസ്

ഏത് നടനും സ്വീകരിക്കാൻ ഒന്ന് മടിക്കുന്ന ആന്റണി മോസ്സസ് എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച പ്രിത്വിരാജ് ,മികച്ച സംവിധാനവും ഇതുവരെ പ്രേക്ഷകർ പരിചിതമല്ലാത്ത കഥ പറച്ചിൽ രീതിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു .

കമ്മാരസംഭവം

ഇ പതിറ്റാണ്ടിൽ ഇറങ്ങിയ ഏറ്റവും മികച്ച പീരിയോഡിക് മൂവി എന്ന് നിസംശയം പറയാം കമ്മാരസംഭവത്തെ . രതീഷ് അമ്പാട്ട് എന്ന നവ സംവിധായകനെ മലയാള സിനിമക് സംഭാവന നൽകിയ ചിത്രം. മികച്ച ഛായാഗ്രഹണം , vfx , കലാസംവിധാനം മുതൽ എല്ലാ മേഖലകളിലും മികവ് പുലർത്തിയ ചിത്രം . കമ്മാരസംഭവം എന്ന ചിത്രത്തിന്റെ റേഞ്ച് അറിയണമെങ്കിൽ അതിനു മുൻപും ശേഷവും ഇറങ്ങിയ പീരിയോഡിക് ചിത്രങ്ങൾ കണ്ടാൽ മതി .

കമ്മട്ടി പാടം

ഇതുവരെ ഒരു മുഖ്യധാര സംവിധയകരും പറയാൻ ശ്രമിക്കാഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം വരച്ചു കാണിച്ച ചിത്രം . റിയലിസ്റ്റിക് അവതരണമാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്കു ഉയർത്തിയത് . വിനായകൻ ,ദുൽഖുർ , മണികണ്ഠൻ ആചാരി മുതൽ എല്ലാ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ച അഭിനയം .

അങ്കമാലി ഡയറീസ് , മായനദി ,തൊണ്ടിമുതലും ദൃക്‌സാക്ഷിയും ,അന്നയും റസൂലും ,ഉണ്ട ,സുഡാനി ഫ്രം നൈജീരിയ , ഇ മാ യൗ ,കെട്ടിയോൾ ആണ് എന്റെ മാലാഖ , ട്രാഫിക് , കുമ്പളങ്ങി നെറ്സ് എന്നിവയും ഇ പതിറ്റാണ്ടിലെ മികച്ച ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ കാണും. എന്ത് കൊണ്ടും സ്ഥിരം ഫാമിലി ഡ്രാമ അല്ലെങ്കിൽ അമാനുഷിക നായകൻ ഓറിയന്റഡ് കഥകളിൽ നിന്നും മലയാള ചലച്ചിത്ര മേഖലക് ഒരു ആശ്വാസം ലഭിച്ച കാലഘട്ടം കൂടെയാണ് കടന്നു പോയത് . ന്യൂജൻ എന്ന ലേബലിൽ വന്ന ബോംബ് ഐറ്റങ്ങളിളുടെ കുത്തൊഴുക്കിൽ നിന്നും ക്രാഫ്റ്റ് ഉള്ള ചിത്രങ്ങളും , അതിന്റെ ശില്പികളും തന്നെയാകും ഇനിയുള്ള നാളും മലയാള സിനിമയുടെ നട്ടെല് .