റിലീസിന് 2 ആഴ്ച മുൻപ് ഒക്കെ പാക്കപ്പ് വിളിച്ച പടം ആയത് കൊണ്ട് തന്നെ സംശയം ആയിരുന്നു തട്ടിക്കൂട്ട് ആവുമോ എന്ന്. ചെറിയ കാലയളവിൽ ചിത്രീകരിച്ച ചിത്രത്തിന്റെ പിടിപ്പ് കേടുകൾ ഒന്നുമില്ലാത്ത മേകിങ് ക്വളിറ്റിയിലും ടെക്നിക് സൈഡിലും മികച്ചു നിൽക്കുന്ന സിനിമ.

സാന്താക്ളോസിനെ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഐസ തന്റെ ആഗ്രഹങ്ങൾ നടക്കാൻ പ്രാർത്ഥിക്കുന്നതും അതിന് ദൈവം സാന്താക്ലോസിനെ അയക്കുന്നതും ഒക്കെയാണ് സിനിമയിൽ പറയുന്നത്. ഇമോഷണലി ടച്ച് ചെയ്യുന്ന മനോഹരമായ ആദ്യപകുതിയും കൻഫ്യൂസിങ് ആയ ആവരെജിനു മുകളിൽ നിൽക്കുന്ന രണ്ടാം പകുതിയും കുറവുകൾ ഒക്കെ നികത്തുന്ന നല്ലൊരു ക്ലൈമാക്സും സിനിമ സമ്മാനിക്കുന്നുണ്ട്.

സാന്താക്ലോസ് ആയി നല്ലൊരു പ്രകടനം തന്നെ ദിലീപിൽ നിന്ന് കാണാം. പ്രത്യകിച്ച് സാന്തക്ക് വോയ്സ് ചേഞ്ച്‌ ചെയ്തത് ഒക്കെ നന്നായിട്ടുണ്ട്. ദിലീപ് എന്ന നടൻ നിക്കുമ്പോഴും അങ്ങേരെക്കാൾ ഒരു പടി മുകളിൽ തന്നെ ഐസ എന്ന റോൾ ചെയ്ത കുട്ടി തന്നെയാണ്. സായ്കുമാറിന്റെ റോളും മികച്ചു നിക്കുമ്പോൾ സിദ്ധിഖ്, ഇന്ദ്രൻസ്, ഷാജോൻ, സണ്ണി വെയിൻ, അനുശ്രീ, ഒക്കെ അവരുടെ റോൾ മികച്ചതാക്കിയിട്ടുണ്ട്.

ഫൈസൽ അലിയുടെ ക്യാമറ പറയാതെ വയ്യ. നല്ല ലൈറ്റിംഗും കളർടോണും ഒക്കെ കൊടുത്തു സിനിമയുടെ ലൈഫ് തന്നെ അങ്ങേരുടെ ക്യാമറ വർക്ക് ആണ്.

വിദ്യാസാഗർ തന്റെ ഗാനങ്ങൾ ഒക്കെ മികച്ചതാക്കിയപ്പോൾ ബാക്ഗ്രൗണ്ട് മ്യൂസിക് ശരാശരി ആയി തോന്നി.

അഭിനേതാക്കളുടെ മികച്ച പെർഫോമൻസും മികച്ച മേകിങ് ക്വളിറ്റിയും മികച്ച ഗാനങ്ങൾ കൊണ്ടും കണ്ടിരിക്കാവുന്ന ചിത്രം.
ക്രിസ്തുമസ് സീസണിൽ ഫാമിലിക്കും കുട്ടികൾക്കും തിരഞ്ഞെടുക്കാൻ ഉള്ളത് ഒക്കെയുണ്ട് ചിത്രത്തിൽ.