ഒരു സൂപ്പർ സ്റ്റാറും അയാളുടെ കട്ട ഫാൻ ആയ വെഹിക്കിൾ ഇൻസ്‌പെക്ടറുടെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ ആണ് സിനിമയിൽ പറയുന്നത്. ഒരു ഈഗോ ക്ലാഷ് ആയി പോകുന്ന ചിത്രം എല്ലാം തികഞ്ഞൊരു എന്റർടൈണർ ആണെന്ന് പറഞ്ഞാൽ കൂടി പോകും. എല്ലായിടത്തും മികച്ചു നിക്കുന്ന, എടുത്ത് പറയാൻ കുറ്റങ്ങൾ ഒന്നുമില്ലാത്ത എന്റർടൈണർ അങ്ങനെ പറയാം. ഇത്രയും ചെറിയ വിഷയം മികച്ച രീതിക്ക് ബോറടിപ്പിക്കാതെ പറഞ്ഞു പോയതിൽ സച്ചിയുടെ എഴുത്തിനും ലാൽ ജൂനിയറിന്റെ സംവിധാനത്തിനും നല്ലൊരു കയ്യടി തന്നെ അർഹിക്കുന്നുണ്ട്

ഒരാളുടെ വ്യക്തിതാൽപര്യങ്ങൾക്ക് മറ്റൊരാൾ എങ്ങനെ ഇരയാകുന്നു എന്നൊക്കെ പറഞ്ഞു വെക്കുന്ന ചിത്രം ആദ്യ പകുതിയിൽ കഥാപാത്രങ്ങളുടെ ഇമോഷനും സറ്റയർ കോമഡി സീനുകളും ഒക്കെ ചേർത്ത് മികച്ചൊരു ആദ്യ പകുതിയും കഥയിലേക്ക് കടന്ന് അല്പം ത്രില്ലിങ് സ്വഭാവം ഉള്ള രണ്ടാം പകുതിയും കുറച്ചു വരികൾ കൊണ്ട് തന്നെ സിനിമയുടെ മുഴുവൻ എനർജിയും കണ്ടിരിക്കുന്നവർക്ക് നൽകുന്ന നല്ലൊരു ക്ലൈമാക്‌സും സിനിമയെ മികച്ചതാക്കുന്നുണ്ട്.

പെർഫോമെൻസിൽ സുരാജിനും പ്രിത്വിക്കും ഇക്വൽ സ്പേസ് നൽകുമ്പോഴും ഒരു പടി മുകളിൽ ഇമോഷണൽ സീനുകളിൽ സുരാജ് സ്‌കോർ ചെയ്യുന്നുണ്ട്. നന്ദു ,മിയ, ലാലു അലക്സ്, സുരേഷ്‌കൃഷ്ണ,സൈജു കുറുപ്പ്,മേജർ രവി ,മാസ്റ്റർ അധിഷ്‌ തുടങ്ങിയവർ ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

സിംപിൾ പ്ലോട്ടിൽ നല്ല രീതിക്ക് ഇമോഷനും ത്രിലിങ്ങും സറ്റയറും ഒക്കെ ചേർത്ത,ടെക്ക്നിക്കൽ സൈഡ് ഒക്കെ മികച്ചു നിക്കുന്ന കുറ്റങ്ങൾ കുറവുള്ള ചിത്രം.
ഒരു എന്റർടൈണർ പ്രതീക്ഷിക്കുന്നവർക്ക് ധൈര്യമായി കാശ് മുടക്കാം.