ഫർ എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ ജീവിതത്തിലെ 36 മണിക്കൂർ ആണ് നിഗൂഡമായ അന്തരീക്ഷത്തിൽ സിനിമ പറയുന്നത്. മാസങ്ങൾ ആയി അറിയുന്ന ഒരു ഫ്രണ്ട് സഫറിനെ കാണാൻ വരുന്നതും അതിന് ശേഷം നടക്കുന്ന ചില കാര്യങ്ങളും ആണ് സംവിധായകൻ മിസ്റ്ററി മൂഡിൽ പറഞ്ഞു പോകുന്നത്.

തമിഴ്നാട് -കേരള അതിർത്തിയിൽ നടക്കുന്ന കഥ ഭൂരിഭാഗവും കാടിന്റെ ഭംഗിയോട് കൂടി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അമിതമായി കഥാപാത്രങ്ങളെ തിരുകി കയറ്റാതെ തന്നെ തുടക്കം തൊട്ട് ഉള്ള മിസ്റ്ററി ഫീൽ അവസാനം വരെയും കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സഫർ ആയി അജു വർഗീസ്‌ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. ഹെലൻ എന്ന മൂവിക്ക് ശേഷം അജു എന്ന നടന്റെ മറ്റൊരു വ്യത്യസ്തമായ വേഷം. നടന്മാർ ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്ത് കിടക്കേണ്ടവർ അല്ല എന്ന് അജുവും കമലയിലൂടെ തെളിയിക്കുന്നുണ്ട്. കമല എന്ന ശക്തമായ വേഷം ചെയ്ത റുഹാനി ശർമയും കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി നടി അല്ലായിരുന്നിട്ടും ഡബ്ബിങ് പോരായ്മകൾ ഒന്നും ഫീൽ ചെയ്തില്ല.
കൂടെ ബിജു സോപാനം,അനൂപ് മേനോൻ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

സിനിമയുടെ bgm അന്ന്യായം ആയിരുന്നു . സിനിമക്ക് ഒരു ഹോറോർ- മിസ്റ്ററി മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ മധുസൂദനന്റെ വർക്ക് വിജയിച്ചിട്ടുണ്ട്. എന്തേ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം മികച്ച രീതിയിൽ തന്നെ വന്നിട്ടുണ്ട്. ആദിലിന്റെ പെര്ഫെക്ട് കട്ടിങ്ങും ഷെഹ്നാദിന്റെ കാടിന്റെ ഭംഗിയൊക്കെ ഒപ്പിയെടുത്ത കാമറയും കയ്യടി അർഹിക്കുന്നുണ്ട്.

കമല ഒരു ചൂണ്ടു വിരൽ ആണ് . പ്രതികരിക്കാനും പ്രതിഷേധിക്കാനും മുതിരാത്ത പെണ്ണുങ്ങൾക്ക് മാതൃകയാക്കാവുന്ന ചൂണ്ടു വിരൽ.

സിനിമ തുടങ്ങുമ്പോൾ കിട്ടുന്ന മിസ്റ്ററി ഫിലും നായികയുടെ ചാരക്റ്റർ ഹൈഡിങ്ങും ഒക്കെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കണ്ട് പരിചയം ഇല്ലാത്ത ഒരു മികച്ച ത്രില്ലർ.

#Boldwomaninmalayalammovie #Malayalammoviekamalareview. #Thepowerofwomen #Womenwhoreactagainstthesocialinjsutice