അമ്മയും പെങ്ങന്മാരും അവരുടെ മക്കളും കൂട്ടുകാരും ഒക്കെ ആണ് സ്ലീവാചന്റെ ലോകം. കല്യാണം എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത സ്ലീവാചൻ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് സിനിമ പറയുന്നത്.

ആസിഫിക്ക അടുത്തൊരു ഇന്റർവ്യൂവിൽ പറഞ്ഞ പോലെ കല്യാണ ശേഷം ചിലരെങ്ങിലും നേരിടേണ്ടി വന്നിട്ടുള്ള വലിയൊരു പ്രശ്നം മികച്ച രീതിയിൽ കൈവിട്ട് പോകാതെ തന്നെ സ്ക്രീനിൽ കാണാൻ സാധിച്ചു. നിഷാം ബഷീർ എന്ന പുതുമുഖ സംവിധായകന്റെ മികച്ച അവതരണം തന്നെയാണ് സിനിമയെ മികച്ചതാക്കുന്നത്. ദാമ്പത്യജീവിതത്തിലെ ലൈംഗികതയുടെ പ്രസക്തിയെ കുറിച്ചു പറയുന്ന സിനിമകളിൽ നിന്ന് തീർത്തും മാറി മറ്റൊരു തലത്തിൽ നോക്കിക്കണ്ട സംവിധായകനും തിരക്കഥാകൃത്തും കയ്യടി അർഹിക്കുന്നുണ്ട്.
സ്ലീവാചന്റെ ജീവിത രീതികളിൽ തുടങ്ങുന്ന ചിത്രം, ധാരാളം നർമമുഹൂർത്തകളും പെണ്ണുകാണലും നല്ലൊരു ഇന്റർവെൽ ബ്ലോക്കും ഒക്കെ നൽകി അവസാനിക്കുന്ന ആദ്യ പകുതിയും ഓവർ സെന്റിമെന്റ്‌സ് ചേർക്കാതെ, ബോറടിപ്പിക്കാൻ ഒട്ടും ശ്രമിക്കാത്ത, നല്ലൊരു ക്ലൈമാക്‌സും ചേർത്ത രണ്ടാം പകുതിയും.

പരസ്പരം മനസിലാക്കി ജീവിക്കുന്നിടത്ത് നിന്നാണ് ജീവിതം തുടങ്ങുന്നത്. ഈ സിനിമയുടെ ടൈറ്റിലിന് പ്രാധാന്യം ലഭിക്കുന്നതും അങ്ങനൊരു സന്ദർഭത്തിൽ ആണ്.❤️

എന്റെ പൊന്നേഡാവേ ഒന്നും പറയാൻ ഇല്ലാത്ത പ്രകടനം. സ്ലീവാചൻ ആയി വിലസിയിട്ടുണ്ട് . സ്ലാങ് കൈകാര്യം ചെയ്യുന്ന രീതി,നാട്ടിൻപുറം അച്ചായന്റെ ബോഡി ലാങ്വാജ്‌ , ചിലയിടത്തെ ഫേസ് എക്സ്പ്രെഷൻസ് , മാനറിസംസ്‌ ഈ കൊല്ലത്തെ മികച്ച വേഷങ്ങളിൽ സ്ലീവാചനും കാണും എന്ന് നിസംശയം പറയാവുന്ന പ്രകടനം.

റിൻസി ആയി വന്ന വീണയുടെ പ്രകടനവും മികച്ചതായിരുന്നു. അമ്മച്ചിയും പെങ്ങന്മാരും, ജാഫർ ഇടുക്കി,ബേസിൽ, രവീന്ദ്രൻ തുടങ്ങി ആ നാട്ടിൽ നിന്ന് തന്നെ ഉള്ളവരുടെ അടക്കം മികച്ച പ്രകടനങ്ങൾ തന്നെ സിനിമയിൽ കാണാം.

അഭിലാഷിന്റെ കയ്യടക്കമുള്ള ഫ്രെയിമുകളും നൗഫലിന്റെ മികച്ച എഡിറ്റിംഗും സിനിമയെ ഭംഗിയാക്കുന്നുണ്ട്. വില്യമിന്റെ സന്ദർഭോചിതമായ ഗാനങ്ങൾ എല്ലാം മികച്ചു നിക്കുന്നുണ്ട്.

മലയാളത്തിൽ പൊതുവെ അധികം ചെയ്ത് നോക്കാത്ത വിഷയം. ബോറടിപ്പിക്കാതെ കയ്യടക്കമുള്ള അവതരണം. ആസിഫ് എന്ന നടന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്.തീർച്ചയായും കണ്ടിരിക്കേണ്ട നല്ലൊരു ചിത്രം തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക