ഹെലൻ ഒരു ഗംഭീര പടം ആണ്. ഗംഭീരം എന്ന് പറഞ്ഞാല്‍ അതി ഗംഭീരം.

സിനിമയിലെ ഗംഭീര ടൈറ്റിൽ വർക്ക് കൊണ്ട് തന്നെ സിനിമയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ഒന്നാന്തരം ഒരു സർവൈവൽ ത്രില്ലർ ആണ്.

ഒരു കഫേയിൽ ജോലി ചെയ്യുന്ന ഹെലൻ എന്ന പെണ്കുട്ടിയെ ചുറ്റി പറ്റി നടക്കുന്ന കഥ. പതിയെ ബന്ധങ്ങളിൽ പറഞ്ഞു തുടങ്ങി നല്ലൊരു ത്രില്ലിങ് സ്വഭാവം കൈവരിക്കുന്ന ചിത്രം ആണ്. സിനിമയുടെ ടൈറ്റിൽ വർക്കിൽ തുടങ്ങുന്നുണ്ട് സംവിധായകന്റെ കയ്യടക്കമുള്ള അവതരണം. സ്‌ട്രോങ് ആയ ഒരു സ്ത്രീ കഥാപാത്രത്തെ കൂടി സംവിധായകൻ മലയാള സിനിമയിലേക്ക് നൽകുന്നു.

ഈ അടുത്ത് കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല ചിരിക്കുടമയും കുമ്പളങ്ങി നൈറ്റ്സിൽ ഏറെ പ്രശംസ നേടുകയും ചെയ്ത അന്ന ബെൻ ആണ് സിനിമയിൽ ടൈറ്റിൽ റോളിൽ വരുന്നത്. തീർത്തും പരാതികൾ ഇല്ലാത്ത പ്രകടനം. ലാലിന്റെ അച്ഛൻ വേഷം ഗംഭീരം ആയിരുന്നു. നോബിൾ ബാബു, അജു വർഗ്ഗീസ്, തുടങ്ങി മികച്ച വേഷം ചെയ്ത ഒരുപാട് പേരുണ്ട് ചിത്രത്തില്‍. നല്ലൊരു ഗസ്റ്റ് അപ്പിയറൻസും സിനിമയിൽ ഉണ്ട്🤗.

മികച്ച ക്യാമറ വർക്കും, അതിലും മികച്ച എഡിറ്റിംഗും, ബാക്ഗ്രൗണ്ട് മ്യൂസിക്കും, സിനിമയുടെ വേഗതക്ക് മുതൽ കൂട്ട് ആവുന്നുണ്ട്. ഗാനങ്ങൾ ഒക്കെ മികച്ചതായിരുന്നു.

ചടങ്ങ് പോലെ ചിരിക്കുന്നവരെക്കാൾ ഉള്ളിൽ നിന്നുള്ള ചിരി നൽകുന്നവരെ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് വൈബ് അത് വേറെ ലെവൽ ആയിരിക്കും.❤️

നല്ല ത്രില്ലിങ് എലമെന്റ്‌സ് ഉള്ള, ബോറടിപ്പിക്കാത്ത, തീർച്ചയായും കണ്ടിരിക്കേണ്ട നല്ലൊരു സർവൈവൽ ത്രില്ലർ.