ഗീതു മോഹൻദാസ് ,രാജീവ് രവി, അനുരാഗ് കശ്യപ് ,നിവിൻ പോളി ഈ പേരുകൾ തന്നെ മതി ഏതൊരു സിനിമ പ്രേമിക്കും ആദ്യ ദിനം തന്നെ ടിക്കറ്റെടുക്കാൻ

ദ്വീപിൽ നിന്ന് തന്റെ ചേട്ടനെ തേടി ബോംബേക്ക് പോകുന്ന മുല്ലയുടെ കഥ പറയുന്ന മൂത്തോൻ, മുല്ല അവിടെ എത്തി അനുഭവിക്കുന്ന പ്രശ്നങ്ങളും , ചേട്ടൻ അവിടെ എത്താൻ ഉള്ള സാഹചര്യങ്ങളും ഒക്കെ പറഞ്ഞ് പോകുന്നു. അന്യായ മേകിങ് സ്റ്റൈലും പ്രതീക്ഷിക്കാത്ത ഇന്റർവെൽ ബ്ലോക്കും കൊണ്ട് മികച്ച ആദ്യ പകുതി സമ്മാനിക്കുന്ന ചിത്രം തുടർന്നുള്ള രണ്ടാം പകുതി പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറുന്നുണ്ട് . അധികമാരും പറയാൻ ശ്രമിക്കാത്ത കഥ ഗീതു പറയാൻ ശ്രമിക്കുമ്പോൾ ഈ കൊല്ലം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളുടെ നിരയിലേക്ക് തന്നെയാണ് മൂത്തോൻ ചെല്ലുന്നത്. ആദ്യ പകുതിക്ക് ശേഷമുള്ളത് എന്നിലെ പ്രേക്ഷകന്റെ പ്രതീക്ഷകൾക്ക് അപ്പുറം ആയിരുന്നു.

നിവിൻ പോളിയെ ഇത് വരെ കാണാത്ത രീതിയിൽ കാണാം. ആ ബോഡിയും കാടത്തം നിറഞ്ഞ പ്രകടനവും ഒക്കെ ഭായിയെ വേറെ ലെവലിൽ എത്തിക്കുന്നുണ്ട്… സഞ്ജന ദീപുവിന്റെ പ്രകടനവും റോഷൻ മാത്യുവിന്റെ പ്രകടനവും ശോഭിതയുടെയും എടുത്തു പറയേണ്ട പ്രകടനങ്ങൾ ആണ്. കൂടാതെ ദിലീഷ് പോത്തൻ അടക്കം മറ്റു മികച്ച പ്രകടനങ്ങളും സിനിമയിൽ കാണാം.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് സാഗർ ദേശയിയുടെ മ്യൂസിക് തന്നെയാണ് സംഭാഷണങ്ങൾ ഇല്ലാത്ത സീനുകൾ മികച്ചതാക്കൻ അതിന് കഴിഞ്ഞിട്ടുണ്ട്. ലക്ഷ്വദീപും റെഡ് സ്ട്രീറ്റും പകർത്തിയ രാജീവ് രവിയുടെ ക്യാമറയും എടുത്തു പറയേണ്ടത് തന്നെയാണ്.

നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം മികച്ച അവതരണം
ഗീതു മോഹൻദാസ് എന്ന സംവിധായകയിൽ നിന്ന് ഇനിയും മികച്ച സിനിമകൾ കാത്തിരിക്കുന്നു.