അരുൺ കുമാർ അരവിന്ദ് എന്ന ഒറ്റ പേരാണ് അണ്ടർ വേൾഡ് എന്ന ചിത്രത്തിലോട്ട് ആകർഷിച്ച കടകം . സംവിധാനം ചെയ്ത ഓരോ ചിത്രങ്ങളും ഒന്നിനൊന്നു വത്യസ്തമായിരുന്നു , ശെരിക്കും ആഘോഷിക്കപ്പെടാൻ കഴുവുകൾ ഉണ്ടായിട്ടും മലയാള സിനിമയിൽ അധികം ആഘോഷിക്കപെടാത് പോയ ഒരു സംവിധായകൻ കൂടെയാണ് അരുൺ കുമാർ അരവിന്ദ് , ശെരിക്കും മലയാളത്തിലെ ഒരു അണ്ടർറേറ്റഡ് ഡയറക്ടർ ആണ് . പ്രിയദർശൻ സിനിമകളുടെ സ്ഥിരം എഡിറ്റർ ആയിരുന്നു അരുൺ , സ്വന്തം സംവിധാന സംരംഭങ്ങളിലും എഡിറ്റിംഗ് അരുൺ തന്നെ , അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ആത്മാവ് എഡിറ്റിംഗ് ടേബിളിൽ വെച് നഷ്ടപ്പെടുത്താതെ പ്രേക്ഷകസമക്ഷം എത്തിക്കുവാൻ ഒരു പരുതിവരെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സാധിച്ചിട്ട് ഉണ്ട് .

ഇത്തവണ ഡാർക്ക് മൂഡ് ത്രില്ലർ എന്നവകാശ പെടാവുന്ന കഥയുമായി ആണ് അരുണിന്റെ വരവ് . അരുൺ കുമാർ അരവിന്ദിന്റെ എല്ലാ ചിത്രങ്ങളുടെയും പ്ലസ് പോയിന്റ് അതിലെ കാസ്റ്റിംഗും , ഓരോ കഥാപാത്രങ്ങളുടെ ക്യാരറ്റെരേഷനും ആണ് . വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങൾ ആണ് ഭൂരിഭാഗം ചിത്രങ്ങളിലും , അണ്ടർ വേൾഡ് അത് അങ്ങനെ തന്നെ . മുകേഷ് , ലാൽ jr എന്നിവരുടെ കഥാപാത്രം നായകന്മാരെക്കാൾ മുകളിൽ നിൽക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത് . ഫസ്റ്റ് ഹാഫ് ഓരോ കഥാപാത്രങ്ങളുടെ കഥപറഞ്ഞ മെയിൻ പ്ലോട്ടിലേക് ഉള്ള എൻട്രി നൽകിയെങ്കിലും സെക്കന്റ് ഹാഫ് പ്രതേയ്കിച്ചു വഴി തിരിവ് ഒന്നും ഇല്ലാത് ഒരു സാധാ ക്ലൈമാക്സിൽ കൊണ്ട് നിർത്തി . ഡാർക്ക് മൂഡ് ത്രില്ലർ നിന്നും പ്രതീക്ഷിക്കുന്ന ഒരു ഫീൽ ചിത്രത്തിൽ ഉടനീളം നൽകുവാൻ സാധിച്ചില്ല .

ടെക്‌നിക്കലി കിടു മേക്കിങ്‌ ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് , ഒരു ഡാർക്ക് മൂഡ് ത്രില്ലെർ ചേരുന്ന ബിജിഎം , വിശ്വൽസ് ആയിരുന്നു ചിത്രത്തിന്റെ .

തിരക്കഥയിൽ ഒന്ന് കൂടെ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇതിലും മികച്ചതാകുമായിരുന്നു ചിത്രത്തിന്റെ ഔട്ട്പുട്ട്. ഒരു രണ്ടാം ഭാഗത്തിന് ഉള്ള സൂചന നൽകിയാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് .ഡ്രാക് മൂഡ് ത്രില്ലെർ ഇഷ്ടപെട്ടുന്നവർക് ഒരു പരിധി വരെ ആജോണറിനോട് നീതി പുലർത്തി ചിത്രം .