ജയറാമിന് സമീപകാലത്തു ഒരു ഹിറ്റ് നൽകിയ ചിത്രമായിരുന്നു പഞ്ചവർണതത്ത, കുടുംബപ്രേക്ഷകരെ ആസ്വദിപ്പിക്കാൻ ഉള്ള ചേരുവകകളുമായി വന്ന് ഒരു പരുതിവരെ അവരുടെ സ്വീകരിതയോടു ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കാൻ ചിത്രത്തിന് സാധിച്ചു . വീണ്ടും കുടുംബപ്രേക്ഷകരെ ടാർഗറ്റ് ചെയ്ത് കൊണ്ട് തന്നെയാണ് ഗാനഗന്ധർവൻ എന്ന തന്റെ ചിത്രവുമായി രമേശ് പിഷാരടിയുടെ വരവ് . ഒരു സ്റ്റാന്റിംഗ് കോമേഡിയനായി എല്ലാ പ്രേക്ഷകരെയും കൈയിൽ എടുക്കുവാൻ ഉള്ള കഴിവ് നാം സ്റ്റേജ് പ്രോഗ്രാമിലൂടെയും മിനി സ്‌ക്രീനിലൂടെയും ഒകെ കണ്ടതാണ് , എന്നാൽ ബിഗ് സ്‌ക്രീനിലോട്ട് വരുമ്പോൾ ചിത്രത്തിന്റെ അവതരണ രീതിയിൽ ഒരു അമ്മച്ച്വർ സ്വഭാവം ആദ്യ ചിത്രത്തിലും ഇപ്പോൾ രണ്ടാം ചിത്രത്തിലും അവർത്തിക്കപ്പെടുന്നു .

ഉല്ലാസ് എന്ന ട്രൂപ് ഗായകന്റെ ജീവിതയിൽ ഉണ്ടാകുന്ന ചില സംഭവങ്ങളും അതിൽ നിന്നും അദ്ദേഹം എങ്ങനെ കരകയറുന്നു എന്നും എല്ലാം ചിത്രം തമാശയുടെ അകമ്പടിയോടുകൂടെ അവതരിപ്പിക്കുന്നു . കാലിക പ്രസക്തിയുള്ള ഒരു വിഷയം ചിത്രം കൈകാര്യം ചെയുന്നുണ്ട് .

മമ്മൂട്ടി എന്ന നടന്റെ സിനിമ ജിവിതത്തിൽ ഒരു പക്ഷെ ആദ്യമായിട്ട് ആകാം അദ്ദേഹം ഒരു മുഴുനീള ട്രൂപ് ഗായകനായുള്ള വേഷം . അടിയും ഇടിയും ഒന്നും ഇല്ലാത് കൂൾ ആയിട്ട് ഉള്ള മമ്മൂട്ടിയെ പ്രേക്ഷകർക് ഉല്ലാസിലൂടെ കാണുവാൻ സാധിക്കും .

സുരേഷ് കൃഷണ , മനോജ് കെ ജയൻ എന്നിവരുടെ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിലേക്കു ഉയർത്തുന്നു . സീരിയസ് വേഷങ്ങളിൽ നിന്നും ഒരു മോചനം സുരേഷ് കൃഷണ ശെരിക്കും തകർത്തു തന്നെ ആസ്വദിച്ചു ഗാനഗന്ധർവനിൽ , അത്ര മാത്രം തന്മയത്തത്തോടെ ആണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത് . തിയേറ്ററിൽ മുഴങ്ങിയ കൈയടികൾ ഭൂരിഭാഗവും ഇവർ രണ്ടുമാണ് ഏറ്റുവാങ്ങിയത് . അഴഗപ്പൻ എന്ന പ്രതിഭാ ശാലിയുടെ ഒരു ആവറേജ് വർക്ക് മാത്രമായി പോയി ഗാനഗന്ധർവൻ , 90കളിലെ കല്യാണ ഫോട്ടോ ഷൂട്ടുകളെ അനുസ്മരിക്കും വിധമായി ചിത്രത്തിലെ പാട്ടു സീനുകളിൽ വെച്ച ഫ്രെയിംസ് . മിക്ക ഫ്രെയിംമുകളും സിരിയൽ അനുസ്മരിപ്പിക്കും വിധമായിരുന്നു . അതുപോലെ തന്നെ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച വ്യക്തിയുടെ നടിപ്പ് വളരെ ബോർ ആയിരുന്നു , ഇതിലും മികച്ച പ്രകടനമായിരുന്നു മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടി കാഴ്ചവെച്ചത് .

രമേശ് പിഷാരടിയുടെയും , ഹരിയുടെയും തിരക്കഥ തങ്ങളുടെ രണ്ടാം ചിത്രത്തിലും തരക്കേടില്ലായിരുന്നു , എന്നാൽ ആദ്യ ചിത്രമായ പഞ്ചവർണതത്ത പോലെ അവതരണമാണ് ഗാനഗന്ധർവനും വില്ലനായി നില്കുന്നത് .
അവതരണത്തിലെ പാളിച്ച ഒഴിച്ചു നിർത്തിയാൽ ഒരു തവണ ധൈര്യമായി ടിക്കറ്റ് എടുകാം ഗാനഗന്ധർവനായി . ഓണകാലത്തു കുടുംബചിത്രം എന്ന ലേബലിൽ ഇറങ്ങിയ പടപ്പുകളെക്കാൾ എന്തും കൊണ്ടും നല്ലത് ഗാനഗന്ധർവൻ തന്നെ .