ലിജോ ജോസ് പല്ലിശ്ശേരി – ഇന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവ തലമുറ കേൾക്കാനും സംസാരിക്കാനും ഇഷ്ടപെടുന്ന ഒരു നാമം. ഓരോ ചിത്രത്തിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ. ഇതു വരെ 7 ചിത്രങ്ങൾ. ഏഴും മേക്കിങ് കൊണ്ടും, കഥ പറച്ചിലുകൊണ്ടും വ്യതിരിക്തമായ അനുഭവങ്ങള്‍. അല്ലെങ്കില്‍ വെറുമൊരു പോത്തിന്റെ ചിത്രം പോസ്റ്റർ ആക്കി, ഇങ്ങനെ ഒരു പടമിറക്കി, ഫസ്റ്റ് ഡേ തന്നെ ഇത്ര പ്രേക്ഷകരെ തീയേറ്ററിലോട്ട് എത്തിക്കാനാകുമോ?

ഈ. മ. ഔ. വിനു ശേഷം, ലിജോ പ്രേക്ഷകരെ വിസ്മയിപ്പിക്കാനായി എത്തിയിരിക്കുന്നത് _ജെല്ലിക്കെട്ടു_മായിട്ടാണ്. ശിലാ യുഗത്തിലേക്കുള്ള മനുഷ്യന്റെ പോക്ക്, മലയാളം ഇന്ന് വരെ വീക്ഷിക്കാത്ത ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം. രണ്ട് കാല് മാത്രമെ ഉള്ളെങ്കിലും മൃഗങ്ങള്‍ തന്നെയായ കുറെ മൃഗങ്ങളുടെ ജീവിതമാണ് ചിത്രം.

എപ്പോഴും കഥ പറച്ചിലിനേക്കാൾ പ്രാധാന്യം ദൃശ്യ വിന്യാസത്തിനു കൊടുക്കുന്ന ഒരു സംവിധായകനാണ് ലിജോ. ജെല്ലിക്കെട്ടിലും അത് തന്നെയാണ് പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നത്. റിയലിസ്റ്റിക് ചിത്രങ്ങളുടെ ഗോഡ് ഫാദറിന്റെ മറ്റൊരു അത്ഭുത സൃഷ്ടി. എപ്പോളും un filmable ആയത് filmable ആക്കാൻ ലി‍‍ജോക്ക് ഉള്ള മിടുക്ക് അപാരം തന്നെ. വെറും പത്തു മിനുട്ട് കൊണ്ടാണ് ഒരു മലയോര ഗ്രാമത്തിന്റ (കഥാപാത്രങ്ങളുടെ ഉൾപ്പടെ ) പെർഫെക്റ്റ് സ്കെച് പ്രേക്ഷർക് കാണിച്ചു കൊടുത്തത് .

ഒറ്റ തവണയിലെ കാഴ്ചയിൽ മനസിലാക്കാൻ പറ്റുന്നതിലും അപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ. ചിലന്തി വല വിരിച്ചതുപോലെ അത് ഓരോ കെട്ടുകളായി കിടക്കുകയാണ് . ഒരു യൂണിവേഴ്സൽ പ്ലോട്ട് തന്നെയാണ് ചിത്രം സംവദിക്കുന്നത്. മനുഷ്യനും മൃഗവും തമ്മിൽ ഉള്ള പോരാട്ടത്തിൽ നിന്നും മൃഗവും മൃഗവും തമ്മിൽ ഉള്ള പോരാട്ടത്തിൽ ചിത്രം അവസാനിക്കുന്നു .

S ഹരീഷിന്റെ തന്നെ നോവൽ ആണ് ചിത്രത്തിന് ഇതിവൃത്തം. തന്റെ ആദ്യ ചിത്രം മുതൽ സംഗീതം കൈകാര്യം ചെയുന്ന പ്രശാന്ത് പിള്ള തന്നെയാണ് ജെല്ലിക്കെട്ടിലും ലിജോയിക് കൂട്ടായി ഉള്ളത്. മറ്റു LJP പടങ്ങളിൽ ബാൻഡ്‌സെറ്റും മറ്റുമായിരുന്നു പശ്ചാത്തല സംഗീതമെങ്കില്‍ ഇതിൽ acapella ആണ് താരം . തികച്ചും വെത്യസ്തമായ തിയേറ്റർ അനുഭവമായിരുന്നു അത്. രാവും പകലും , കാടും , അരുവിയും , മനുഷ്യന്റെയം പോത്തിന്റെയും അലര്‍ച്ചയുമെല്ലാം ഒപ്പിയെടുത്തു നമ്മുടെ കാതുകൾക് വിരുന്നു ഒരുക്കിയത് ലിജോയുടെ എല്ലാ ചിത്രങ്ങളും സഞ്ജത സഹചാരിയായിരുന്ന രംഗനാഥ് രവിയാണ് . ഇത്ര ഭംഗിയായി സൗണ്ട് മിക്സിങ് നടത്തിയ ചിത്രം അടുത്ത കാലത്തു മലയാളത്തിൽ ഇറങ്ങിയിട്ട് ഇല്ല .

ദീപു ജോസഫ് ട്രിം ചെയ്തു ഏറ്റവും മികച്ച പ്രോഡക്റ്റ് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു . ലിജോയിക് ശേഷം അല്ലെങ്കിൽ ലിജോയിക് ഒപ്പം കൈയടി അർഹിക്കുന്ന വ്യക്തി സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരൻ. അങ്കമാലിയിൽ എവിടെ നിർത്തിയോ അവിടെ നിന്നും ഉള്ള തുടര്‍ച്ച. എത്ര ഭംഗിയോടെ ആണ് ഓരോ ഫ്രെയിം സെറ്റ് ചെയ്തിരിക്കുന്നത് , എടുത്തു പറയേണ്ടത് ഏരിയൽ ഷോട്ടുകൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്നത് ആണ് . ഹെലി കാം കൊണ്ട് ഗിമ്മിക് കാണിക്കാതെ രാത്രിയുടെയും, കാടിന്റെയും സൗന്ദര്യം അദ്ദേഹം ഒപ്പിയെടുത്തു. ഗിരീഷിന്റെ ഒരു visual ട്രീറ്റ് തന്നെയാണ് ചിത്രം .

അഭിനേതാക്കൾക്ക് പെർഫോമൻസ് ഓറിയന്റഡ് ആയി ഒരുപാട് സ്പേസ് ചിത്രം നൽകുന്നില്ല എന്നത് മാത്രമാണ് ഒരു പോരായ്മ. റിയലിസ്റ്റിക് കഥ പറച്ചിലിൽ അത് ഒരു പരുത്തി വരെ മറികടക്കുന്നു.

വ്യക്തമായ രാഷ്ട്രീയം ചിത്രം പ്രതിപാദിക്കുന്നുണ്ട്. ഇന്നിന്റെ എല്ലാ എലമെന്റ്സും ചിത്രത്തിൽ കാണാം. മോറൽ പൊലീസിങ് മുതൽ വിശ്വാസ തട്ടിപ് വരെ ചിത്രം പറഞ്ഞു പോകുന്നു.

എല്ലാ മനുഷ്യനിലും ഒളിഞ്ഞു കിടക്കുന്ന മൃഗത്തെ, അതു ഇരയെ വേട്ടയാടുന്ന ഒരു വേട്ടക്കാരനെ പോലെ പല്ലും നഖവും ഉപയോഗിച്ചുള്ള വേട്ടയാടൽ ആണ് ജെല്ലിക്കെട്ട് . ഒരുപാട് അർത്ഥ തലങ്ങൾ ഉള്ള ഒരു ചിത്രം . ഇത് പോലുരു തിയേറ്റർ അനുഭവം മായാളത്തിൽ ആദ്യം തന്നെ . തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം .

ഇന്നല്ലെങ്കിൽ നാളെ മലയാള സിനിമക് ഒരു ഓസ്കാർ നേടിത്തരുവാൻ എല്ലാ ചാൻസും ഉള്ള ഒരു ഐറ്റം തന്നെയാണ് LJP .

No plans to change No plans to impress.

നിങ്ങൾ ഒരിക്കലും മാറരുത് ഇങ്ങനെ ഞെട്ടിച്ചു കൊണ്ടേ ഇരിക്കണം