ഓണം മലയാളികൾക്ക് എന്നും കുടുംബത്തോടൊപ്പവും, കൂട്ടുകാരുമൊത്തും ചിലവഴിക്കാൻ കിട്ടുന്ന അവസരമാണ്. ഓണക്കളികളിലൂടെയും, നല്ല സദ്യയുണ്ടും, ഷോപ്പിംഗ് നടത്തിയും, പുതിയ സിനിമകൾ കണ്ടും അവർ ഓണക്കാലം തകർക്കുന്നു. ഈ ഓണത്തിന്റെ നല്ല ഓർമ്മകൾ മനസ്സിൽ കോരിയിട്ടു അടുത്ത ഓണക്കാലത്തിനായി അവര്‍ കാത്തിരിക്കും.

ഓണക്കാലത്ത് മലയാളികൾക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു കാര്യമാണ് കുടുംബവമൊത്തുള്ള, തിയേറ്ററിൽ പോയിട്ടുള്ള ഒരു ഓണ ചിത്രം കാണൽ. ഈ കാലത്തിറങ്ങുന്ന ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്, അത് ഫാമിലിയെ സന്തോഷിപ്പിക്കാനുള്ള എല്ലാ ചേരുവകളും ചേർത്തുള്ള ഒരു പാക്കേജ് ആയിരിക്കും.

ഇത്തവണത്തെ ഓണം പൊടിപൊടിക്കാൻ നാലു ചിത്രങ്ങൾ ആണ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്സ് ഡേ, ഫൈനൽസ്‌. ഈ നാലു ചിത്രങ്ങൾക്കും പൊതുവായിട്ടുള്ള ഒരു സാമ്യം എന്ന് പറയുന്നത് ഇതിന്റെ സംവിധായകർ എല്ലാം തന്നെ പുതുമുഖങ്ങൾ ആണ് എന്നതാണ്. ഈ നാലു ചിത്രങ്ങൾ എന്താണ് പ്രേക്ഷകർകായി കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം. റിലീസ് തിയതി മാനദണ്ഡമാക്കിയാണ് വിലയിരുത്തല്‍ ക്രമീകരിച്ചിരിക്കുന്നത്.

ലവ് ആക്ഷൻ ഡ്രാമ

നിവിൻ പോളിയുടെ തിരിച്ചു വരവ് എന്ന് തന്നെ പറയാവുന്ന ചിത്രം. ഓണം സീസൺ ലക്ഷ്യം വെച്ച് എല്ലാ ചേരുവകളും സമാ സമം ചേർത്ത ഒരു എന്റർടൈനർ ആണ് LAD എന്ന് ഒറ്റവാക്യത്തില്‍ പറയാം. നിവിൻ-അജു കോംബോ, പിന്നെ ഷാൻ റഹ്മ്മാൻറെ സംഗീതം ഇവയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ് . തിരക്കഥ ശുഷ്കിച്ചപ്പോൾ സംവിധാനത്തിലൂടെ ധ്യാൻ ഒരു പരിധി വരെ ആ പോരായ്മ പരിഹരിച്ചു. തിരക്കഥക്ക് കാമ്പ് ഇല്ലാത്തതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. തെന്നിന്ത്യയിലെ മികച്ച ഒരു കലാകാരിയെ കിട്ടിയിട്ട് പോലും വേണ്ട വിധം അവരെ ഉപയോഗിക്കാൻ ധ്യാൻ തന്നെ എഴുതിയ തിരക്കഥക്ക് കഴിഞ്ഞില്ല. പോരായ്മകൾ ഉണ്ടെങ്കിൽ തന്നെയും ചടുലമായ അവതരണ മികവ് കൊണ്ട് പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല ഈ ചിത്രം. കുടുംബവുമൊത്തു ഒരു തവണ കണ്ട് ആസ്വദിക്കാവുന്ന ചിത്രം ആണ് ലവ് ആക്ഷൻ ഡ്രാമ.

ഇട്ടിമാണി

ലൂസിഫർ എന്ന ഓൾ ടൈം ബ്ലോക്ക്ബ്ലസ്സ്റ്റർ ഹിറ്റിനു ശേഷം മോഹൻലാൽ നായകനായി വീണ്ടും പ്രേക്ഷകർക്ക് മുമ്പില്‍ എത്തിയ ചിത്രം. ഒരു ഇടവേളക്കു ശേഷം ഇരട്ട സംവിധായകരുടെ സിനിമ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്നും എല്ലാം അന്നൗസ്‌മെന്റ് മുതൽ പ്രേക്ഷകർ കാത്തിരുന്നത് ഇട്ടിമാണിക് വേണ്ടിയായിരുന്നു. ശരാശരി നിലവാരം പുലർത്തിയ ട്രെയ്ലറിൽ നിന്നും ഒരുപാടു പ്രതീക്ഷ ഇട്ടിമാണിക് ഇല്ലാതെ ആയി . എന്നാൽ റീലീസ് മുതൽ തരകേട്‌ ഇല്ലാത്ത ഫാമിലി ഫിലിം എന്ന ലേബൽ ചിത്രം നേടിയെടുത്തു . ഓണം പാക്കേജ് ആയിട്ട് തന്നെയാണ് ഇട്ടിമാണിയും ബോക്സ് ഓഫീസിൽ വാഴാൻ വന്നത് . ലാലേട്ടൻ സിദ്ധിഖ് കോംബോ ഒരു വിരുന്നു തന്നെയാണ് . കോമേഡിയുടെ അകമ്പടിയിൽ കാലിക പ്രസക്തിയുള്ള വിഷയം ആണ് ചിത്രം പറയുന്നത് . എന്നാൽ LAD പോലെ കാംബ് ഇല്ലാത്ത തിരക്കഥ തന്നെയാണ് ഇട്ടിമാണിക്കും വില്ലനായി നില്കുന്നത് . ദ്വയാർത്ഥ കോമഡികളുടെ അതി പ്രസരവും , സീരിയലുകളെ അനുസ്മരിപ്പിക്കും വിധമുള്ള അവതരണ രീതിയും ആസ്വാദനത്തിലെ കല്ലുകടി തന്നെയാണ് . നായകനെ നന്മ മരമായി ചിത്രീകരിക്കുന്ന പോസ്റ്റ് ക്ലൈമാക്സ് രംഗം അനാവശ്യം തന്നെയായിരുന്നു . മോഹൻലാൽ തന്നെയാണ് പ്രേക്ഷകനെ ചിത്രത്തിലോട്ട് അടിപികുന്ന പ്രധാന എലമെന്റ് . ഒരു തവണ വേണമെങ്കിൽ കണ്ടിറങ്ങാവുന്ന ഒരു ചിത്രംമാണ് ഇട്ടിമാണി .

ബ്രദേഴ്സ് ഡേ

നടൻമാർ സംവിധായകൻമാർ ആകുന്ന ഒരു ടൈം ആണ് ഇപ്പോൾ മലയാളത്തിൽ . പൃഥ്വിരാജ് , മോഹൻലാൽ ഇപ്പോൾ ഇതാ കലാഭവൻ ഷാജോണും . പൃഥ്വിരാജ് ഒരു ഇടവേളക്ക് ശേഷം നായകനായി എത്തുന്ന ചിത്രമാണ് കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭമായ brothers day . രണ്ടേ മുക്കാൽ മണിക്കൂർ ആണ് ചിത്രത്തിന്റെ ലെങ്ത് , അത് തന്നെയാണ് ചിത്രത്തിന്റെ നെഗറ്റീവും . ഒന്ന് കൂടെ ട്രിം ചെയ്തു , തിരക്കഥയിൽ കുറിച്ചു കൂടെ സമയം ചിലവഴിച്ചിരുന്നു എങ്കിൽ ഇ വർഷത്തെ ഓണം വിന്നർ തന്നെ ആകേണ്ടിയിരുന്ന ചിത്രമായിരുന്നു brothers ഡേ . കലാഭവൻ ഷാജോണിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് കോമഡി നിറഞ്ഞ ഒരു ചിത്രമാണ് , എന്നാൽ കോമഡി എലമെന്റുകൾ കുറവാണു ചിത്രത്തിൽ . വിജയരാഘവൻ വരുന്ന സീനുകൾ എല്ലാം തന്നെ പ്രേക്ഷകനെ ശെരിക്കും എന്ജോയ് ചെയ്യിക്കുമെങ്കിൽ മറ്റു കഥാപാത്രങ്ങൾക് ഇ ഒരു സ്വീകാരിത പ്രേക്ഷകരിൽ ഉണ്ടാകാൻ പറ്റുന്നില്ല . പ്രസന്ന ആണ് കൈയടി നേടിയ മറ്റൊരു നടൻ , സ്റ്റൈലിഷ് ലൂക്കും പെർഫോമൻസും ആണ് പുള്ളി ചിത്രത്തിൽ . ട്വിസ്റ്റുകളും , ക്ലൈമാക്സും പ്രെഡിക്റ്റബിൾ ആണെന്ന് ഉള്ളത് തിരക്കഥയുടെ ബലഹീനതയാണ് കാണിക്കുന്നത് . ഇ ഉത്സവ സീസണിൽ പ്രേക്ഷകനെ അപ്പാടെ നിരാശരാകില്ല ഇ പാതി വെന്ത ത്രില്ലർ ചിത്രം .

ഫൈനൽസ്

കാലം തെറ്റി പെയ്ത മഴ പോലെ , ഒരു അവധി കാലത് ഇറങ്ങേണ്ട ചിത്രത്തിന്റെ ഗണത്തിൽ ഫൈനൽസ് പെടുമോ എന്ന് പ്രേക്ഷകർ തന്നെ ചിത്രം കണ്ട് വിലയിരുത്തണം . നായികാ കേന്ദ്രീകൃതമായ ഒരു സ്പോർട്സ് ഡ്രാമ അതാണ് ഫൈനൽസ് . റിയൽ ലൈഫ് സ്റ്റോറിയാണ് ചിത്രം പറയുനത്, നമ്മൾ ഇടയ്ക് പത്രങ്ങളിൽ കാണുന്ന കായിക താരങ്ങളോട് നമ്മുടെ സിസ്റ്റം കാണിക്കുന്ന അനാസ്ഥയും എല്ലാം ചിത്രം പ്രതിപാദിക്കുന്നുണ്ട് . ഒരു സ്പോർട്സ് ഡ്രാമ മൂവിയിൽ നിന്നും പ്രതീക്ഷിക്കുന്നതിന് അപ്പുറം ഒന്നും ഫൈനൽസും സമ്മാനിക്കുന്നില്ല . സുരാജ് ആണ് രണ്ടാം പകുതിയിൽ ചിത്രത്തെ പിടിച്ചു നിർത്തുന്നത് . വര്ഗീസ് മാഷ് എന്ന കഥാപാത്രം അദ്ദേഹം അവിസ്സ്മരണീയമാക്കി . റജീഷാ വിജയനും , നിരഞ്ജനും നന്നായി തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു . ക്ലൈമാക്സ് രംഗങ്ങൾ ന്യൂസ് ബൈറ്റ്സ് ആയി കാണിച്ചത് ഒട്ടും നന്നായില്ല . ഇ ഓണകാലത്തു പെർഫോമൻസ് ഓറിയന്റഡ് ഫിലിം കാണാൻ താല്പര്യപ്പെടുന്നവർക് ധൈര്യമായി ഫൈനൽസിനു ടിക്കറ്റ് എടുകാം .

ഓണം ലക്ഷ്യമാക്കി ഇറങ്ങിയ നാലു ചിത്രങ്ങളുടെയും വെല്ലുവിളി തിരക്കഥയിലെ കാംബ് ഇല്ലായിമ തന്നെയാണ് . കുടുംബവുമൊത്തു ഒരു തവണ കാണാവുന്ന ചിത്രങ്ങൾ തന്നെയാണ് നാലും . ബോക്സ് ഓഫീസ് കളക്ഷൻ മാനദണ്ഡമാക്കിയാണെങ്കിൽ ലവ് ആക്ഷൻ ഡ്രാമയാണ് ഇ തവണത്തെ ഓണം വിന്നർ .