സ്കൂൾ കാലഘട്ടത്തില്‍ ലഭിക്കുന്ന അനുഭവങ്ങളും സൗഹൃദങ്ങളും ജീവിത വിജയത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട് … അത്തരമൊരു കഥയാണ് ശങ്കർ രാമകൃഷ്ണന്റെ മറ്റൊരു മികച്ച ഒരു സ്ക്രിപ്റ്റോട് കൂടി വന്ന പതിനെട്ടാം പടി…

രണ്ടു സ്ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിൽക്കുന്ന ശത്രുതയും വിദ്വെഷവും പ്രമേയമാകുന്ന ചിത്രത്തിൽ പ്രധാന താരങ്ങൾ എല്ലാം പുതുമുഖങ്ങൾ ആണ്. ഭാവിയിലേക്ക് കരുതി വെക്കാൻ സാധിക്കുന്ന ഒരു പിടി നല്ല താരങ്ങളെ ഈ സിനിമ സമ്മാനിക്കുന്നുണ്ട്…..

പ്രധാന റോളുകളിൽ വന്ന അയ്യപ്പൻ , അശ്വിൻ ,ജോയ്,സുര ഒക്കെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മറ്റു പുതുമുഖങ്ങളും മനോജ് കെ ജയൻ ,ലാലു അലക്സ് , ആഹാന, സുരാജ് ഒക്കെ അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്….. നല്ല നാല് ഗസ്റ്റ് അപ്പിയറൻസ് ആയി മമ്മുക്കയും പ്രഥ്വിയും ആര്യയും ഉണ്ണി മുകുന്ദനും വന്നു പോകുന്നുണ്ട്… ഇക്കയുടെ സാന്നിദ്ധ്യവും പ്രത്വിയുടെ നരേഷനും. ആര്യയുടെ വാർ സീനുകളും ഒക്കെ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.

സംഘട്ടനരംഗങ്ങൾക്ക് പ്രാധാന്യം ഉള്ള ചിത്രത്തിൽ ഫൈറ്റ് സീനുകൾ ഒക്കെ കെച്ച ഭംഗിയായി എടുത്തിട്ടുണ്ട്. റെയിൻ ഫൈറ്റും ബസ് ഫൈറ്റും ഒക്കെ ഫ്രെയിം by ഫ്രെയിം സംവിധായകന്റെ മികവ് എടുത്ത് കാണിക്കുന്നുണ്ട്. മികച്ച ക്യാമറയും വേഗത്തിലും ഉള്ള എഡിറ്റിംഗും സിനിമയുടെ സമയദൈർഘ്യം മടുപ്പിക്കാത്തത്തിൽ നല്ല പങ്ക് ഉണ്ട്. പാട്ടുകളും പശ്ചാത്തലസംഗീതവും ഒക്കെ മികച്ചു നില്‍ക്കുന്നു.

എഴുത്തുകാരൻ എന്ന നിലയിൽ കഴിവ് തെളിയിച്ച ശങ്കറിന് സംവിധായകൻ എന്ന നിലയിലും ശോഭിക്കാം എന്ന് സിനിമ കണ്ടിറങ്ങുന്നവർക്ക് മനസിലാക്കാം. നല്ലൊരു സ്കൂൾ ലൈഫും സൗഹൃദത്തിന്റെ മൂല്യവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഒക്കെ പറഞ്ഞു പോകുന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് അർഹിക്കുന്ന നല്ലൊരു സിനിമ തന്നെയാണ്.

#MalayalamMoviepathinettampadireview #mammoottyinguestrole #shankarramakrishnanmovie