എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും വിധേയപ്പെട്ടു പോകുന്ന ഒരു വല്ലാത്ത അവസ്ഥയാണ് മരണ ഭയം എന്നത്. ഈ ഭയം അനുഭവിച്ചു കൊണ്ട് ഒരു കൂട്ടം പോലീസുകാരുടെ സർവീസ് ജീവിതത്തിലെ 5 ദിവസത്തെ ജീവിതമാണ് ഉണ്ട എന്ന ചിത്രം.

ഇലക്ഷന് ഡ്യൂട്ടിക് വേണ്ടി, മാവോയിസ്റ്റുകളുടെ വിഹാര കേന്ദ്രമായ ഛത്തീസഗഢിലേക്കുള്ള യാത്രയും, തുടർന്നു അവർ അവിടെ നേരിടേണ്ട വന്ന അനുഭവങ്ങളുടെയും കഥയാണ് ഉണ്ട. ആദ്യം മുതൽ പ്രേക്ഷകരിൽ കൗതുകമുണർത്തിയ ടൈറ്റിൽ ആയിരുന്നു ഉണ്ട എന്നുള്ളത്. എന്നാൽ ചിത്രം കണ്ടിറങ്ങുമ്പോൾ ഉണ്ട എന്ന് ടൈറ്റിൽ എത്രമാത്രം ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഒരുപാടു രാഷ്ട്രീയ മാനങ്ങൾ ഉള്ള ചിത്രമാണ് ഉണ്ട. മണ്ണിന്റെ, ഭൂമിയുടെ അവകാശികളുടെ, കാടിന്റെ മക്കളുടെ, കറുത്തവന്റെ തുടങ്ങി മേൽ ഉദ്യോഗസ്ഥർ മുതൽ കിഴുദ്യോഗസ്ഥർ വരെയുള്ളവരുടെ രാഷ്ട്രീയം ചിത്രം ചർച്ച ചെയുന്നു. മമ്മൂട്ടി എന്ന നടന്റെ ജീവിതത്തിലെ മികച്ച നായകന്മാരിൽ ഒരാൾ ആണ് എസ്.ഐ മണി. വളരെ മികച്ച നടനമായിരുന്നു ചിത്രത്തിൽ. ആദ്യ പകുതിയിലെ നിസ്സഹായനായ കമ്മാന്റിംഗ് ഓഫീസറില്‍ നിന്നും തന്റെ കീഴുദ്യോഗസ്ഥരുടെ ഹീറോ ആയിട്ടുള്ള രണ്ടാം പകുതിയിലെ മണി സർ തകർത്തു. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള മാസ്സ് രംഗങ്ങൾ പുള്ളി തകർത്തു. കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് . സജിത്തിന്റെ cinematography മികച്ചതായിരുന്നു. മലയാളി പ്രേക്ഷകന് അത്ര പരിചിതമല്ലാത്ത ഛത്തിസ്ഘഡിന്റെ ഫ്രെയിംമുകൾ മികച്ചു നിന്നു. ചിത്രത്തിന്റെ ആത്മാവ് നഷ്ടപെടാത്ത പ്രശാന്ത് പിള്ളയുടെ ബാക് ഗ്രൗണ്ട് സ്കോർ നന്നായി സ്കോർ ചെയ്തു.

അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ നമ്മുടെ മനസ്സിൽ കയറി കൂടിയതാണ് ഖാലിദ് റഹുമാൻ. വീണ്ടും ഉണ്ടയിലുടെ അ സ്ഥാനം ഒന്നുടെ ഉറപ്പിച്ചു വെച്ചു. അല്ലെങ്കിലും ഷൈജു ഖാലിദിന്റെ അനിയന് എങ്ങനെ മോശമാകാന്‍ പറ്റും?

തീർച്ചയായും ബിഗ് സ്‌ക്രീനിൽ കാണേണ്ട ചിത്രമാണ് ഉണ്ട. റിയലിസ്റ്റിക് സിനിമ പ്രേമികൾക് ഒരു വിരുന്നാണ് ഉണ്ട. ഈ ഉണ്ട പ്രേക്ഷകന്റെ കൽബിലാണ് കയറിയിരിക്കുന്നത്.

#Malayalammovieundareview2019