ചുരുങ്ങിയ സമയം കൊണ്ട് മികച്ച സൃഷ്‌ടികൾ കൊണ്ട് പേരെടുത്ത സംവിധായകൻ ഏറ്റവും മികച്ച അഭിനേതാക്കളെ ചേർത്ത് പിടിച്ചു കേരളം കണ്ട ഏറ്റവും വലിയ ചോറുത്ത് നിൽപ്പ് വെള്ളിത്തിരയിൽ എത്തിക്കുമ്പോ പ്രതീക്ഷകൾ വാനോളം…

നിപ്പ എന്ന കേട്ടറിവ് മാത്രം ഉള്ള രോഗ ബാധയെ സ്ക്രീനിൽ എത്തിക്കുക, അതിന്റെ ഭീകരതയെ മാക്സിമം ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലുപരി ആ സമയത്തെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭരണവശത്തെയും ഒക്കെ ചുമതലകൾ വ്യക്തമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം.. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ സ്ക്രീനിൽ എത്തിക്കുമ്പോൾ സ്വീകരിക്കുന്ന വേഗത കുറഞ്ഞ ശൈലി മാറ്റി ഒരു ത്രില്ലിംഗ് മൂഡിൽ കഥ പറഞ്ഞു പോകുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

സമീപകാലത്ത് കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ആണ് സംവിധായകൻ തിരഞ്ഞെടുത്തിട്ടുള്ളത്. യാഥാർത്ഥ്യത്തോട് ചേർന്ന് നിക്കുന്ന മികച്ച കാസ്റ്റിംഗ്…. പ്രകടത്തിൽ എടുത്ത് പറയാൻ സാധിക്കുന്ന ഒരുപാട് പേരുണ്ട്..ശ്രീനാഥ് ഭാസി, സൗബിൻ, ആസിഫ് അലി,ഇന്ദ്രജിത്ത്, കുഞ്ചാക്കോ,പാർവതി രേവതി,ജോജു, ടോവിനോ. വലിയ താരനിര തന്നെ ഉള്ള ചിത്രത്തിൽ എടുത്ത് പറയാൻ സാധിക്കുന്ന പ്രകടനങ്ങൾ തന്നെ ആണ് എല്ലാവരും നടത്തിയിട്ടുള്ളത്….

എടുത്ത് പറയാൻ സാധിക്കുന്ന മറ്റൊരു വിഭാഗം ക്യാമറ കൈകാര്യം ചെയ്ത രാജീവ് രവിയും ഷൈജു ഖാലിതും ആണ് ചിത്രത്തിന് അനുയോജ്യമായ കളർ ടോണാട് കൂടിയ DOP കയ്യടി അർഹിക്കുന്നുണ്ട്… സിനിമക്ക് ത്രില്ലിംഗ് പരിവേഷം നൽകുന്നതിൽ വിജയിച്ച സുഷീൻ ശ്യാമിന്റെ മ്യൂസിക് വിഭാഗവും മികച്ച് നിന്നിട്ടുണ്ട്.

പൂർണമായും മലയാളികൾക്ക് അറിയാവുന്ന കഥയെ അത് പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ കൈവിട്ടു പോകുമോ എന്ന പേടിയോടെ ആണ് പടത്തിന് കയറിയത്.. ദൈർഘ്യമേറിയ റിയലിസ്റ്റിക് പരിവേഷമുള്ള ചിത്രമായിട്ടും ലാഗ് ഫീൽ ചെയ്യിക്കാത്ത സ്ക്രീൻ പ്ലെയും ത്രില്ലിംഗ് മൂഡിൽ ഉള്ള മേക്കിങ്ങും കൊണ്ട് മലയാള സിനിമയിലെ മികച്ചവയിലേക്ക് ചേർത്ത് വെക്കാൻ സാധിക്കുന്ന ചിത്രം നൽകിയതിൽ സംവിധായകൻ കയ്യടി അർഹിക്കുന്നു…

#Realstory #Virusmalayalammoviereview