വളരെ ചെറിയ കാര്യം എടുത്ത് അത് മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ച സംവിധായകനും താൻ അഭിനയിക്കുന്ന സീനിൽ തന്നെക്കാൾ നന്നായി ആരും അഭിനയികണ്ട എന്നാ വാശിയുള്ള വിനായകനും ഒത്തു ചേർന്ന പ്രതീക്ഷയുള്ള ചിത്രം…

കൂട്ടുകാരന്റെ വിയോഗത്തിന് ശേഷം അവന്റെ മകളെ സ്വന്തം മകളായി കണ്ടു വളർത്തുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ ചിലർ വന്നു പോകുന്നത് ആണ് സിനിമയുടെ കഥ. ഒറ്റവരിയിൽ പറഞ്ഞു തീർക്കാവുന്ന കഥയെ സംവിധാനമേന്മ കൊണ്ടും അഭിനയ പ്രകടനങ്ങൾ കൊണ്ടും മികച്ച രീതിയിൽ ഉള്ള ഒരു സൃഷ്ടി ആക്കി വെച്ചിരിക്കുവാണ് സംവിധായകൻ.

മികച്ച വേഷങ്ങൾ തേടി നടക്കുന്ന വിനായകന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്ന് തന്നെ പറയാം ഇത്താക്കിനെ…. പുതുമുഖ നടി പ്രിയംവദ തന്റെ ആദ്യ പ്രകടനം മികച്ചതാക്കിയിട്ടുണ്ട്. മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ ആണ് ആദ്യ വരവിൽ തന്നെ കിട്ടിയത്. നല്ല വേഷം കിട്ടിയാൽ മികച്ചതാക്കും എന്ന് റോഷനും തെളിയിച്ചിട്ടുണ്ട്.

ദിലീഷ് പോത്തൻ ,മനോജ് കെ ജയൻ, സീനിൽ സുഗത, മഞ്ജു ഒക്കെ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്…

മികച്ച ഫ്രയിമുകൾ കൊണ്ട് കാഴ്ചകക്ക് വിരുന്നൊരുക്കിയ ക്യാമറ സൈഡും സന്ദർഭങ്ങങ്ങൾക്ക് അനുസരിച്ചുള്ള BGM ഉം അതാത് സമായത് വരുന്ന പാട്ടുകളും സിനിമയുടെ ടെക്നിക്കൽ സൈഡ് മികച്ചതാക്കുന്നുണ്ട്… night ഷോട്ടുകളും വെള്ളത്തിനടിയിൽ കാണിക്കുന്ന ഷോട്ടുകളും ഒക്കെ എടുത്ത് പറയേണ്ടത് തന്നെ ആണ് .

പച്ചയായ ജീവിതം കാണിക്കുന്ന റിയലിസ്റ്റിക് മൂഡിൽ പോകുന്ന സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചർച്ചയിൽ വരുന്നുണ്ട്. സിനിമ ഉന്നം വെക്കുന്ന പ്രേക്ഷകർക്ക് ഈ സിനിമ ഒരു മികച്ച സിനിമ തന്നെ ആയിരിക്കും സിനിമ കഴിഞ്ഞ ശേഷമുള്ള കയ്യടികൾ അത് ശരി വെക്കുന്നും ഉണ്ട്….

#Malayalammoviethottappanreview2019