തമാശ മലയാളികളുടെ ബോഡി ഷെമിങ് സിൻഡ്രോം പൊളിച്ചു കാണിക്കുന്ന നല്ല പടം. നമ്മെൾ എല്ലാം ജീവത്തിൽ ഒരിക്കലെങ്കിലും നമ്മുടെ കൂട്ടുകാരോട്, സഹോദരങ്ങളോട് എല്ലാം ചെയ്തിട്ട് ഉള്ള ബോഡി ഷെമിങ് എന്ന പൊതു മലയാളികളുടെ സ്വഭാവത്തെ പൊളിച്ചു എഴുതുന്ന ചിത്രമാണ് തമാശ .

നമ്മുടെ കുറവുകളെ അംഗീകരിക്കാതെ അത് തിരുത്താൻ പോയി ജീവിതത്തിൽ പുതിയ ഏച്ചുകെട്ടലുകളുമായി നടക്കുന്ന ഓരോ മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോർട്ടിന്റെ ശ്രീനിവാസൻ എന്ന നായകൻ. നര കാണാത് ഇരിക്കാൻ ഡൈ ചെയ്യുന്നതും, കഷണ്ടി മറക്കാൻ ഹെയർ ഫിക്സിങ് പോകുന്നത് മുതൽ മുഖത്തെ പാടുകൾ മാറ്റാൻ പ്ലാസ്റ്റിക് സർജറി വരെ ചെയ്യാൻ തയാർ ആകുന്നു ഞാൻ ഉൾപ്പടെ ഉള്ള മലയാളികളുടെ സൗന്ദര്യത്തെ എങ്ങനെ കാണുന്നു എന്നുള്ള പൊതു ബോധത്തെ തമാശയിലൂടെ കാണാൻ സാധിക്കും. മനസിന്റെ സൗന്ദര്യത്തേക്കാൾ ബാഹ്യ സൗന്ദര്യത്തിന് വില കല്പിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള മനുഷ്യരെയാണ് തമാശ വരച്ചു കാട്ടുന്നത്.

തടിയൻ എന്നും, കുള്ളൻ എന്നും ഒക്കെ വിളിച്ചു നമ്മെൾ തമാശക്ക് പോലും പറയുമ്പോൾ ഇത് കേൾക്കുന്ന വ്യക്തിയുടെ അപ്പോളത്തെ അവസ്ഥയെ പറ്റി നമ്മൾ ഒരിക്കൽ എങ്കിലും ചിന്ദിച്ചിട്ട് ഉണ്ടോ?
എല്ലാര്ക്കും ഓരോ കുറവുകൾ കാണും അത് മനസ്സിൽ ആക്കി മുൻപോട്ടു പോകുമ്പോൾ ആണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഒരുപാടു നന്മകൾ നൽകുന്ന ഒരു കൊച്ചു ചിത്രം അതാണ് തമാശ. നമ്മളെ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നതിന് മുൻപ് ഒന്ന് ചിന്തിപ്പിക്കാൻ തോന്നിപ്പിക്കുന്ന ഒരു ചിത്രം.

തട്ടുപൊളിപ്പൻ ആഘോഷ ചിത്രങ്ങൾക് നൽകുന്ന സപ്പോർട്ടിന്റെ പകുതിയെങ്കിലും ഇത് പോലുള്ള കൊച്ചു ചിത്രങ്ങൾക് നമ്മൾ നൽകണം.

തീർച്ചയായും കണ്ടു വിജയിപ്പിക്കേണ്ട ഒരു കൊച്ചു ചിത്രം .

“ചില തമാശകൾ നമ്മുക് തമാശ ആയിരികാം എന്നാൽ മറ്റുള്ളവർക് അത് അങ്ങനെ അല്ല“

#Malayalammoviethamashareview